Aasha First Look

നെഞ്ചില്‍ തറയ്ക്കുന്ന നോട്ടവുമായി ഉര്‍വശി; ‘ആശ’ യുടെ ഫസ്റ്റ് ലുക്ക് പുറത്ത്..!! | Aasha First Look

Aasha First Look : ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയില്ലാതെ തന്നെ മലയാളികളുടെ മനസ്സിൽ കയറിയ നടിയാണ് ഉർവശി. ഏറെ വർഷങ്ങളായി സിനിമയിൽ സജീവമായി നിൽക്കുന്ന താരത്തെ വിശേഷിപ്പിക്കാൻ വാക്കുകളുടെ ആവശ്യമില്ല; അത്രമേൽ ആഴത്തിൽ പതിഞ്ഞതാണ് ഒരു ഭാവങ്ങളും. ഇന്നും ഏറെ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യുന്നതിൽ ഒട്ടും പുറകിലല നടി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ കഥാപാത്രം അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അത്രയും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉർവശി എന്ന […]

Aasha First Look : ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയില്ലാതെ തന്നെ മലയാളികളുടെ മനസ്സിൽ കയറിയ നടിയാണ് ഉർവശി. ഏറെ വർഷങ്ങളായി സിനിമയിൽ സജീവമായി നിൽക്കുന്ന താരത്തെ വിശേഷിപ്പിക്കാൻ വാക്കുകളുടെ ആവശ്യമില്ല; അത്രമേൽ ആഴത്തിൽ പതിഞ്ഞതാണ് ഒരു ഭാവങ്ങളും. ഇന്നും ഏറെ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യുന്നതിൽ ഒട്ടും പുറകിലല നടി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ കഥാപാത്രം അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അത്രയും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉർവശി എന്ന നടിയല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല.

നെഞ്ചില്‍ തറയ്ക്കുന്ന നോട്ടവുമായി ഉര്‍വശി

ഇപ്പോളിതാ സഫർ സനൽ സംവിധാനം ചെയുന്ന ‘ആശ’ യുടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുകയാണ്. നെഞ്ചില്‍ തറയ്ക്കുന്ന നോട്ടവുമായി നില്‍ക്കുന്ന ഉര്‍വശിയാണ് വീഡിയോയുടെ അവസാന ഭാഗത്ത് കാണാൻ സാധിക്കുന്നത്. സെറ്റില്‍ ഉര്‍‌വശിയെ നിറഞ്ഞ കയ്യടികളോടെ സ്വാഗതം ചെയ്യുന്ന വീഡിയോയും ടീം പങ്കുവെച്ചിട്ടുണ്ട്. ഉര്‍വശിയും ജോജു ജോര്‍ജും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ആശ. ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

‘ആശ’ യുടെ ഫസ്റ്റ് ലുക്ക് പുറത്ത്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വശിയും ജോജു ജോര്‍ജും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. കൂടാതെ പോസ്റ്ററിലെ രൗദ്ര നോട്ടം എന്തൊക്കെയോ സസ്പെൻസ് ഒളിച്ചു വാക്കുന്നതായി വ്യക്തമാകുന്നുണ്ട്. പണി ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. ചിത്രം അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിര്‍മ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന അടുത്ത ചിത്രമാണ് ആശ.

സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ജോജു ജോര്‍ജ് രമേഷ് ഗിരിജ സഫര്‍ സനൽ എന്നിവർ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. മിഥുന്‍ മുകുന്ദന്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. 1979 മുതല്‍ എഴുന്നൂറോളം സിനിമകള്‍ പ്രേക്ഷകർക്ക് സമ്മാനിച്ച നടിയാണ് ഉർവശി. 5 ഭാഷകളിലായി 2 ദേശീയ പുരസ്‌കാരങ്ങളും 8 സംസ്ഥാന പുരസ്‌കാരങ്ങളും താരം നേടിയിട്ടുണ്ട്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള 71 ആമത് ദേശിയ പുരസ്ക്കാരം താരം സ്വന്തമാക്കിയിരുന്നു. Aasha First Look