ദുബായിൽ താരമായി തല..! ശാലു എന്നെ റേസിങ്ങിന് വിട്ടതിന് ഒരായിരം നന്ദി; ദുബായ് റേസിങ്ങിൽ മൂന്നാം സ്ഥാനം നേടി നടൻ അജിത് കുമാർ !! | Actor Ajith Kumar Team Won 3rd In Dubai 24h Race

Actor Ajith Kumar Team Won 3rd In Dubai 24h Race

Actor Ajith Kumar Team Won 3rd In Dubai 24h Race : മലയാളികൾക്കും തമിഴകത്തിനും എന്നും പ്രിയപ്പെട്ട താരമാണ് അജിത്ത്. ഒപ്പം താരത്തിന്റെ പ്രിയ പത്നി ശാലിനിയും. മലയാള ചിത്രങ്ങളിലൂടെ തിളങ്ങി പിന്നീട് തമിഴകത്തേക്ക് ചേക്കേറിയ ശാലിനിയെ ഒരുകാലത്തും മലയാളികൾ മറക്കില്ല, എന്ന് മാത്രമല്ല ഓരോ കാലഘട്ടത്തിലും ശാലിനിക്ക് ഇന്നും ആരാധകർ ഏറെയാണ്.പലപ്പോഴും താരങ്ങൾക്ക് അഭിനയം പോലെ തന്നെ പ്രിയപ്പെട്ടതായി മറ്റു ചിലത് കൂടി ഉണ്ടെന്ന് ഇതിനോടകം പലരുടെയും വ്യക്തിജീവിതത്തിൽ നിന്ന് മനസ്സിലായ കാര്യമാണ്. ചിലർക്ക് യാത്രകൾ, ചിലർക്ക് വാഹനങ്ങൾ, മറ്റു ചിലർക്ക് വസ്ത്രങ്ങളോ വാച്ചുകളോ ഒക്കെ. അക്കൂട്ടത്തിൽ അജിത്തിന് ഏറ്റവും പ്രിയപ്പെട്ടത് റേസിംഗ് ആണ്

Actor Ajith Kumar Team Won 3rd In Dubai 24h Race
Actor Ajith Kumar Team Won 3rd In Dubai 24h Race

റേസിംഗ് കാലഘട്ടത്തിനു മുമ്പ് താൻ ഒരു സിനിമ കരാറിലും ഒപ്പുവയ്ക്കുകയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെ റേസിംഗ് ട്രാക്കിലേക്ക് ഇറങ്ങിയ അജിത്തിന് അപകടം സംഭവിച്ചതും അതിന്റെ നിരാശയും ഒക്കെ ആരാധകർ തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ എല്ലാ പ്രതിസന്ധികളെയും വിഷമതകളെയും തരണം ചെയ്ത് അജിത്ത് വീണ്ടും റേസിംഗ് ട്രാക്കിൽ തിളങ്ങുകയാണ്. അജിത്ത്നൊപ്പം പ്രിയപ്പെട്ടവരായ ഭാര്യയും മക്കളും കൂടെ തന്നെയുണ്ട്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാം പേജുകളിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്.

റേസിംഗ് ട്രാക്കിൽ വസ്ത്രം അണിഞ്ഞുകൊണ്ട് തയ്യാറാക്കി നിൽക്കുന്ന അജിത്തിനെ കാണാം. ഒപ്പം ക്യാമറ കണ്ണുകൾ ഓണാക്കി തന്റെ പ്രിയപ്പെട്ടവന് ഉമ്മ നൽകുന്ന ശാലിനിയെയും കാണാം. നിരവധി പേരാണ് ചിത്രങ്ങൾ ഏറ്റെടുക്കുകയും കമന്റുകൾ രേഖപ്പെടുത്തി വരികയും ചെയ്തത്. അവരുടെ ചിരിയിൽ എല്ലാം നിറഞ്ഞുനിൽക്കുന്നു എന്നാണ് ഒരാൾ കമന്റ് ആയി കുറിച്ചത്. ഒപ്പം എന്നെ റേസിങ്ങിന് അനുവദിച്ചതിന് പ്രിയതമേ ശാലിനി നിനക്ക് ഒരായിരം നന്ദി എന്ന് അജിത്തും പോസ്റ്റിനു താഴെ കുറിക്കുന്നു. പരസ്പരമുള്ള പിന്തുണയും സ്നേഹവും തന്നെയാണ് ഏതൊരു ദാമ്പത്യത്തിന്റെയും അടിസ്ഥാനമെന്നും അജിത്തിനെയും ശാലിനിയുടെയും ജീവിതം ആരാധകർക്ക് വ്യക്തമാക്കി കൊടുക്കുകയാണ് ഈ പോസ്റ്റ്.

Actor Ajith Kumar Team Won 3rd In Dubai 24h Race
Actor Ajith Kumar Team Won 3rd In Dubai 24h Race
0/5 (0 Reviews)

Leave a Comment