Actor Jagathy Sreekumar Returns To Acting : മലയാള സിനിമയിലെ കോമഡി ഇതിഹാസം ജഗതി ശ്രീകുമാർ മലയാളികളെ അത്ഭുതപ്പെടുത്താൻ വീണ്ടും വരുന്നു. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന വല എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയ താരം ഒരിക്കൽക്കൂടി തിയേറ്ററുകളിലേക്ക് എത്തുന്നത്.നടൻ അജു വര്ഗീസാണ് താരത്തിന്റെ 74 ആം പിറന്നാൾ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. 15 വർഷം മുൻപ് നടന്ന അപകടത്തിൽ വീൽ ചെയറിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ വ്യത്യസ്തമായ ഒരു ലുക്ക് ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിൻസിന്റെ ലുക്കിൽ ആണ് ജഗതി ശ്രീകുമാർ ചിത്രത്തിൽ എത്തുന്നത്.
“കോമഡിയുടെ മാസ്റ്റർ തിരിച്ചെത്തി. ഇതിഹാസ താരം ജഗതി ശ്രീകുമാറിന് ജന്മദിനാശംസകൾ.പ്രൊഫസർ അമ്പിളി അങ്കിൾ ലൂണാർ ആയി വരുന്നു. വലയിലെ അദ്ദേഹത്തിന്റെ ഐതിഹസികമായ കമായ തിരിച്ചുവരവിനു സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ.” എന്നിങ്ങനെയായിരുന്നു അജു വര്ഗീസിന്റെ വാക്കുകൾ. പോസ്റ്റർ കണ്ടിട്ട് ചിത്രം ഒരു സയൻസ് ഫിക്ഷൻ ആണെന്നുറപ്പിക്കാം. മലയാളത്തിൽ അത്രയ്ക്ക് പോപ്പുലർ അല്ലാത്ത ഒരു ജോണർ എന്ന നിലയ്ക്ക് ഏറെ പ്രതീക്ഷയാണ് പോസ്റ്റർ നൽകുന്നത്.2012 മാർച്ച് 10നാണ് എല്ലാവരും ആ ഞെട്ടിക്കുന്ന വാർത്ത കേട്ടത് തേഞ്ഞിപ്പാലത്തിനടുത്ത് വെച്ചുണ്ടായ കാർ അപകടത്തിൽ താരത്തിനു ഗുരുതരമായ പരിക്ക് പറ്റി എന്ന വാർത്ത സിനിമ ആരാധകരെ ഏറെ ദുഖത്തിലാഴ്ത്തിയിരുന്നു.
ആ സമയത്ത് താരം ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. ലൊക്കേഷനിലേക്ക് പോകും വഴി ആയിരുന്നു അപകടം. പിന്നീടാണ് തരത്തിന്റെ ജീവിതം വീൽ ചെയറിൽ ആയത്. അന്ന് മുതൽ മലയാളികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന തിരിച്ചു വരവ് ജഗതി ശ്രീകുമാറിന്റേത് തന്നെയാണ്. കെ മധു സംവിധാനം ചെയ്ത സിബിഐ യുടെ അഞ്ചാം ഭാഗത്തിൽ അദ്ദേഹം അഭിനയിച്ചിരുന്നു. തരത്തിന്റെ തിരിച്ചു വരവ് ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.