Actor Rahman Wife Meher Rahman Birthday : വളരെ യാദൃശ്ചികമായി അഭിനയരംഗത്തേക്ക് കടന്നു വരികയും പിന്നീട് സിനിമയാണ് തന്റെ ലോകം എന്നും ഇവിടെയാണ് തന്റെ ചുവടെന്നും ഉറപ്പിച്ച് വിജയങ്ങൾ നേടിയെടുക്കുകയും ചെയ്ത ചുരുക്കം ചില നായകന്മാരിൽ ഒരാളാണ് റഹ്മാൻ. അഭിനയരംഗത്ത് എന്നും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ റഹ്മാൻ എന്ന താരത്തിന് കഴിഞ്ഞിട്ടുമുണ്ട്. ആദ്യകാലഘട്ടത്തിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട നായകൻ തന്നെയായിരുന്നു റഹ്മാൻ. പിന്നീട് ഇങ്ങോട്ട് മലയാളത്തിൽ നിന്ന് തമിഴിലേക്ക് ചുവടുറപ്പിച്ചപ്പോൾ റഹ്മാനോടുള്ള പ്രിയവും ഇഷ്ടവും മലയാള സിനിമ പ്രേമികൾക്ക് കുറഞ്ഞിട്ടില്ല.
താരത്തോടുള്ള സ്നേഹവും പരിഗണനയും അതേപോലെതന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകുവാനും മലയാളികൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതിനാലാണ് അദ്ദേഹത്തിന്റെ ഓരോ പോസ്റ്റും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ റഹ്മാന്റെ ഓരോ പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.
വളരെ മികച്ച പ്രതികരണത്തോടെ ഓരോ പോസ്റ്റും മുന്നേറുമ്പോൾ ഇപ്പോൾ തന്റെ പ്രിയതമയ്ക്ക് ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ആരാധകർ ഏറ്റെടുക്കുന്നത് തന്റെ പ്രിയതമയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം പലപ്പോഴും സോഷ്യൽ മീഡിയയ്ക്ക് മുൻപിൽ വളരെ വ്യക്തമായി തന്നെ തുറന്നു പറയുവാൻ റഹ്മാന് സാധിച്ചിട്ടുണ്ട്. പ്രായം തോൽപ്പിക്കാത്ത നടൻ എന്ന് നിസംശയം പറയുവാൻ കഴിയുന്ന നായകൻ കൂടിയാണ് റഹ്മാൻ. പല ഘട്ടത്തിലും തന്റെ മക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.
എന്റെ പ്രിയപ്പെട്ടവൾക്ക് ഒരായിരം ജന്മദിനാശംസകൾ… ഞാൻ നിന്നോട് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിൽ വളരെയധികം കടപ്പെട്ടിരിക്കുന്നു. നിന്റെ പുറമേയുള്ള സൗന്ദര്യം പോലെ തന്നെയാണ് ഉള്ളിൽ നിന്ന് വരുന്നതും. എല്ലാ സാഹസികനിമിഷങ്ങളിലും എനിക്കൊപ്പം ചേർന്നുനിൽക്കുവാനും എന്നെ സഹായിക്കുവാനും പിന്തുണയ്ക്കുവാനും നീ ഒപ്പം നിൽക്കുന്നതിൽ ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു എന്ന് തുടങ്ങുന്ന വൈകാരിക കുറുപ്പിനൊപ്പം അതീവമനോഹരിയായ ഭാര്യയുടെ ചിത്രവും റഹ്മാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.