മലയാളികളെ എക്കാലത്തും വിസ്മയിപ്പിക്കുന്ന സിനിമ താരമാണ് സിദ്ധിഖ്. നായകനായും വില്ലനായും ഹാസ്യതാരമായുമെല്ലാം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരത്തിന്റെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ താരം എന്നും മുൻപന്തിയിൽ തന്നെ ആണ്. 1990 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ഇൻ ഹരിഹർ നഗറിലെ അഭിനയത്തിലൂടെയാണ് പ്രേക്ഷക ഹൃദയത്തിൽ സിദ്ധിഖ് എന്ന നടൻ ആഴത്തിൽ പതിഞ്ഞത്. പിന്നീട് ഗോഡ് ഫാദർ, ലേലം ക്രൈം ഫയൽ ഉൾപ്പെടെ ഹിറ്റുകളുടെ ഒരു ഘോഷയാത്രയിൽ തന്നെ സിദ്ധിക്കും ഭാഗമായി. കോമഡി റോളുകളും ഇമോഷണൽ സീനുകളും എല്ലാം താരത്തിന്റെ കൈകളിൽ ഭദ്രമാണ്.മികച്ച ഒരു ഗായകൻ കൂടിയാണ്
താരം. ഇൻ ഹരിഹർ നഗർ സിദ്ധിഖിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു എന്ന് വേണം പറയാൻ. മുകേഷ്, ജഗദീഷ്, അശോകൻ, സിദ്ധിഖ് തുടങ്ങിയ താരങ്ങൾ തകർത്താടിയ ചിത്രം സംവിധാനം ചെയ്തത് സിദ്ധിഖ്‌ലാൽ ആണ്. തുടർന്ന് ഇറങ്ങിയ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായ ഇൻ ഹരിഹർ നഗർ 2, ഇൻ ഗോസ്റ്റ് ഹൌസ് എന്നീ ചിത്രങ്ങളും വലിയ ഹിറ്റുകൾ തന്നെ ആയിരുന്നു. മലയാളത്തിൽ ഇത്
വരെ 300 സിനിമകളിൽ അഭിനയിച്ച താരം രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം നിർമിച്ചു കൊണ്ട് സിനിമ നിർമ്മാണ രംഗത്തേക്കും കാലെടുത്തു വെച്ചു. മികച്ച ഒരു ഗായകൻ കൂടിയായ താരം ദൂരദർശനിലെ സല്ലാപം കൈരളിയിലെ സിംഫണി എന്നീ സംഗീത പരിപാടികളിൽ അവതാരകനായും തിളങ്ങി. സീനയാണ് സിദ്ധിഖിന്റെ ഭാര്യ. ഷഹീൻ, ഫർഹീൻ, റഷീൻ എന്നിങ്ങനെ 3 ആൺമക്കളാണ്
സിദ്ധിഖിനുള്ളത്. ഷഹീൻ എല്ലാവർക്കും സുപരിചിതനാണ്. അച്ഛന്റെ പാതയിൽ സിനിമ ലോകത്തേക്ക് വന്ന ഷഹീനെയും മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. ഈയടുത്താണ് ഷഹീനു ഒരു കുഞ്ഞു ജനിച്ചത്. ഇപ്പോഴുതാ കുടുംബമൊന്നിച്ചു കൊച്ചിയിൽ ന്യൂ ഇയർ ആഘോഷിക്കുന്ന സിദ്ധിക്കിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് വൈറൽ ആകുന്നത്. എല്ലാവർക്കും നല്ലൊരു പുതുവത്സരം ആശംസിച്ചു കൊണ്ടാണ് കുടുംബം എത്തിയിരിക്കുന്നത്.