Ahaana Krishna Shared New Post : സോഷ്യൽ മീഡിയയിൽ സജീവമായ അഹാന കൃഷ്ണയുടെ പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം. ഭാര്യയും മക്കളും ഒരുപോലെ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ദേയമാവാറുണ്ട്. ജീവിതത്തിൽ നടക്കുന്ന ഓരോ സന്തോഷ നിമിഷങ്ങളും അപ്പപ്പോൾ തന്നെ താര കുടുംബം പ്രേക്ഷകരുമായി പങ്കുവക്കാറുണ്ട്. വീഡിയോയായും ചിത്രങ്ങൾ ആയും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നടി പോസ്റ്റ് ചെയ്യാറുണ്ട്. വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന അഹാന അവിടെ ഉണ്ടാകുന്ന നിമിഷങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾ എന്നിവയെലാം വ്ലോബ് ആയും ഇൻസ്റ്റാഗ്രാം പോസ്റ്റ് ആയും സ്റ്റോറി ആയും പങ്കുവക്കുന്നു.
അഹാനക്കൊപ്പം കേരളത്തിന്റെ പ്രമുഖൻ
സ്ഥിരമായ യാത്രയിൽ അഹാന മിക്കപ്പോഴും ഏതെങ്കിലുമൊക്കെ സിനിമാതാരങ്ങളെ കണ്ടുമുട്ടിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതും അല്ലെങ്കിൽ ഫ്ലൈറ്റില്‍ കിട്ടിയ ഇഷ്ടപ്പെട്ട ഭക്ഷണത്തിന്‍റെ വിശേഷങ്ങളും പങ്കുവെക്കും. ഇപ്പോഴിതാ ഫ്‌ളൈറ്റ് യാത്രക്കിടെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു പ്രമുഖ വെക്തിയുമായുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ്. അത് മറ്റാരുമല്ല കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെയാണ് അഹാന ഇത്തവണ യാത്രക്കിടെ കണ്ടുമുട്ടിയത്.

സമൂഹ മാധ്യമങ്ങളിൽ വയറലായി അഹാനയുടെ പുതിയ പോസ്റ്റ്
ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍ ഏറെ സ്നേഹസമ്പന്നനായ വളരെ അപ്രോച്ചബിൾ ആയ മനുഷ്യൻ’ എന്ന കുറിപ്പോടെയാണ് അഹാന ചിത്രം പങ്കുവച്ചത്. ചിത്രത്തിനൊപ്പം മുഖ്യമന്ത്രിയെ മെന്‍ഷന്‍ ചെയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രം പങ്കുവച്ചതും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. നടനും ബിജെപി നേതാവുമായാ കൃഷ്ണ കുമാറിന്റെ മകൾ കൂടിയായ അഹാന പിണറായി വിജയനൊപ്പം ചിത്രം പങ്കുവെച്ചതാണ് വിമർശനങ്ങൾക്ക് വഴി വച്ചത്.

അഹാനയെ വിമർശിച്ചും അനുകൂലിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. അഹാന കൃഷ്ണ നിരന്തരം കുടുംബ വിശേഷങ്ങൾ ആരാധകരുമായി അറിയിക്കുന്നുണ്ടെങ്കിലും അതിനെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. എന്നാൽ അതൊന്നും വക വെക്കാതെ സോഷ്യൽ മീഡിയയും മറ്റുമായി പോകുകയാണ് താരം. ഫാമിലി ഒപ്പം സപ്പോർട്ട് ആയി നിൽക്കുന്നത് മറ്റു പ്രശ്നങ്ങളെ തരണം ചെയ്യും എന്നതാണ് വ്യക്തമാകുന്നത്. Ahaana Krishna Shared New Post

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




