മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിൽ നായികാനായകന്മാരായി വരുന്നത് ഈ താര ദമ്പതികൾ

mani ratnam

ഹിന്ദി സിനിമകളിലെ നായക കഥാപാത്രങ്ങളിലൂടെ ആരാധകർക്കിടയിൽ തരംഗമായി മാറിയ നടൻ അഭിഷേക് ബച്ഛന്റെയും, ലോക സുന്ദരി ഐശ്വര്യ റായിയുടെയും സിനിമകളും കുടുംബ വിശേഷങ്ങളുമെല്ലാം എന്നും സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കാറുണ്ട്. ദമ്പതികൾ വേർപിരിയുകയാണെന്ന രീതിയിലുള്ള വാർത്തകളും പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.

in 2 min 1
aiswarya rai and abhishek bahchan

ഇപ്പോൾ ഇതാ അഭ്യൂഹങ്ങളെ കാറ്റിൽ പറത്തികൊണ്ട് പുതിയ സിനിമയിൽ ഒന്നിച്ചഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ദമ്പതികൾ. അഭിഷേകും ഐശ്വര്യയും ഒന്നിച്ചെത്തിയിട്ടുള്ള നിരവധി ചിത്രങ്ങൾ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മണിരത്നത്തിന്റെ ഗുരു, രാവൺ എന്നീ ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും പ്രധാനവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വീണ്ടും മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിൽ താരദമ്പതികൾ ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read also: തനിക്ക് ഇപ്പോഴും ആ താരത്തോട് ക്രഷ് ഉണ്ട് – സായ് പല്ലവി പറയുന്നു

0/5 (0 Reviews)
---Advertisement---

Leave a Comment