Akhil Sathyan Nivin Pauly Connection : നിവിനെ നായകക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രം നിവിൻ പോളിയുടെ തിരിച്ചുവരവ് ആയിരിക്കും ചിത്രം എന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോഴിതാ താനും നിവിൻ പോളിയും തമ്മിലുള്ള സാമ്യതകളെക്കുറിച്ച് മനസുതുറന്നു സംസാരിക്കുകയാണ് അഖിൽ സത്യൻ. സിനിമയുടെ ഷൂട്ടിനിടെ നടൻ ജനാർദ്ദനൻ ഇരുവരെയും കുറിച്ച് സംസാരിച്ചതിനെ പറ്റിയും താരം മനസ് തുറന്നിരിക്കുകയാണ്. സംവിധായകനും നായകനും കുട്ടിക്കളി അൽപം കൂടുതലാണ് എന്ന് ജനാർദ്ദനൻ പറഞ്ഞു എന്നും തരാം പറഞ്ഞു.

സംവിധായകനും നായകനും കുട്ടിക്കളി അൽപം കൂടുതലാണ്
അഖിൽ സത്യൻ പറഞ്ഞതിങ്ങനെ. ‘ഒരുപാട് സാമ്യതകൾ എനിക്ക് നിവിനുമായിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും സിനിമയിൽ വന്നിട്ട് പതിനഞ്ചു വർഷം പൂർത്തിയായിരിക്കുകയാണ്. നിവിൻ ഇൻഫോസിസിൽനിന്നും ഞാൻ വിപ്രോയിൽനിന്നും ഐടി ജോലി രാജിവെച്ചുകൊണ്ടാണ് വന്നിരിക്കുന്നത്. ഒരാൾ ഒരു കാര്യവുമില്ലാതെ ചിരി തുടങ്ങിയാൽ അതെന്തിനാണെന്നു പോലും അറിയാതെ കൂടെ ചിരിക്കുന്ന സ്വഭാവം ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ ചിരിവള്ളി പൊട്ടുന്നതുകണ്ട് സിനിമയിൽ ഒരു പ്രധാന വേഷം ചെയ്ത ജനാർദ്ദനൻ അങ്കിൾ “സംവിധായകനും നായകനും കുട്ടിക്കളി അൽപം കൂടുതലാണ്.” എന്ന പരാതിയും പറഞ്ഞിരിക്കുന്നു.

അഖിൽ സത്യം പറയുന്നു.
നിവിൻ ഒരു സിനിമാതാരത്തിന്റെ ലക്ഷ്വറിയിൽ ജീവിക്കുന്നുണ്ടെങ്കിലും ഉള്ളിൽ ഇപ്പോഴും ഒരു മിഡിൽ ക്ലാസുകാരനാണ്. അന്തിക്കാട് ജനിച്ചുവളർന്ന എനിക്ക് ഒരു ഉൾവലിവുമില്ലാതെ പെരുമാറാൻ പറ്റുന്ന ഏക സൂപ്പർ താരം നിവിൻ മാത്രമായതും ഈ സാദ്യശ്യംകൊണ്ടാകാം. പിന്നെയും സാമ്യങ്ങൾ ഒരുപാടുണ്ട് ഞങ്ങൾക്കിടയിൽ. മനസ്സിനകത്ത് പെട്ടെന്നൊരു ഗ്രാമർ ചെക്ക് നടത്തിയിട്ടാണ് ഞങ്ങൾ രണ്ടാളും ഇംഗ്ലീഷ് പറയുന്നത്. നിവിനെപ്പോലെ എനിക്കും കട്‌ലറ്റ് ഇഷ്ടമാണ്, രണ്ടാളും തൃഷ ഫാൻസ് ആണ്.

ഒരേ റീലുകൾ ഞങ്ങൾ അങ്ങോട്ടും ഇങ്ങാട്ടും ഷെയർ ചെയ്തിട്ടുണ്ട്’ ഇങ്ങനെയാണ് അഖിൽ സത്യന്റെ വാക്കുകൾ. സർവംമായ ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി തിയേറ്ററിൽ എത്തും. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഈ ടീസർ പുറത്തിറക്കിയത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രം കൂടിയാണ് സർവ്വം മായ. Akhil Sathyan Nivin Pauly Connection
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




