ചുറ്റും സ്നേഹവും സമാധാനവും മാത്രം; മകന്റെ മാമോദീസ ആഘോഷിച്ച് അമല…!! | Amala Paul Celebrated Ilai Baptism

Amala Paul Celebrated Ilai Baptism

Amala Paul Celebrated Ilai Baptism : പ്രേക്ഷകരുടെ പ്രിയ നടിയാണ് അമലാപോൾ. താരത്തിന്റെ പ്രിയതമനും കുഞ്ഞും അതുപോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സമൂഹ മാധ്യമനകളിൽ സജീവമാണ് അമലാ പോൾ. കുഞ്ഞുമായുള്ള വിശേഷങ്ങളും യാത്രകളുമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവക്കാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇവരുടെ യാത്രകളത്രയും മനോഹരമാണ്. കുഞ്ഞു ജനിച്ചതിനു ശേഷം അമല കൂടുതൽ സന്തോഷവതിയായി പലപ്പോഴും തോന്നാറുണ്ട്. ഇപ്പോഴിതാ മകൻ ഇലൈയുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചുറ്റും സ്നേഹവും സമാധാനവും മാത്രം

‘ചുറ്റും സ്നേഹവും സമാധാനവും മാത്രം. ഇലൈയുടെ മാമോദീസാ ആഘോഷം’ എന്ന കുറിപൊടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്. അമലയുടെ ഭർത്താവ് ജഗതിനേയും അമ്മയേയും സഹോദരനേയും ചിത്രങ്ങളിൽ കാണാവുന്നതാണ്. അക്വാ ബ്ലൂ നിറത്തിലുള്ള മിനി ഫ്രോക്കായിരുന്നു ചടങ്ങിന് അമല ധരിച്ചത്. അക്വാ ബ്ലൂ നിറത്തിലുള്ള ഷർട്ടും വെള്ള ഷോർട്സുമായിരുന്നു ജഗതിന്റെ വേഷം. അതിഥികളെല്ലാം വെള്ള നിറങ്ങളിലുള്ള ഔട്ട്ഫിറ്റുകളാണ് ധരിച്ചിരുന്നത്.

amala 11zon

മകന്റെ മാമോദീസ ആഘോഷിച്ച് അമല

ഇതിന് താഴെ ഒട്ടേറെപ്പേരാണ് കുഞ്ഞിന് ആശംസയുമായി എത്തിയത്. കുഞ്ഞിനെ ദൈവം അനുഗ്രഹിക്കുമെന്നും രാജകുമാരനെപ്പോലെ തോന്നുന്നുവെന്നും ആരാധകർ അഭിപ്രായപ്പെട്ടു. 2023 നവംബർ അഞ്ചിനാണ് അമലാ പോളും ജഗത് ദേശായിയും വിവാഹിതരായത്. 2024 ജൂൺ 11-ന് ഇരുവർക്കും കുഞ്ഞ് പിറന്നു. മലയാള സിനിമയിലൂടെയാണ് അമലപോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്.

ilai 11zon

2010ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മൈനയാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ വിജയമാകുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ലെവൽ ക്രോസ് ആണ് അമല പോൾ നായികയായി ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം. Amala Paul Celebrated Ilai Baptism

amalapaul 11zon

0/5 (0 Reviews)

Leave a Comment