amala paul

ഭർത്താവിനും കുഞ്ഞിനും ഒപ്പം ഓറോവില്ലില്‍ അടിച്ചുപൊളിച്ച് അമല പോൾ, അറിയാം ഓറോവിൽ വിസ്മയം.!! |Amala Paul Weekend Celebration Pics

Amala Paul Weekend Celebration Pics : മകൻ ഇളൈക്കും ഭര്‍ത്താവ് ജഗതിനും ഒപ്പം അവധിദിനങ്ങള്‍ ചെലവിട്ട് നടി അമല പോള്‍. ഇത്തവണ ഓറോവില്ലില്‍ ആണ് അവധിദിനങ്ങള്‍ ചെലവിട്ടിരിക്കുന്നത്. മകൻ ഇളൈ വന്നതിന് ശേഷം വളരെ സന്തോഷവതിയാണ് അമല. ഭർത്താവിനും മകനും ഒപ്പം സമയം ചിലവിടുന്നതിന്റെ ചിത്രങ്ങളാണ് അമലയുടെ ഇന്‍സ്റ്റഗ്രാം ഫീഡിൽ അധികവും. കുഞ്ഞിനെയും എടുത്ത് കൊണ്ട് ഭര്‍ത്താവ് ജഗത് സൈക്കിളോടിക്കുന്ന വിഡിയോയും മറ്റു ദൃശ്യങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ മികച്ച ദിവസങ്ങൾ നിനോടൊപ്പമായിരുന്നു നിന്നോടൊപ്പം […]

Amala Paul Weekend Celebration Pics : മകൻ ഇളൈക്കും ഭര്‍ത്താവ് ജഗതിനും ഒപ്പം അവധിദിനങ്ങള്‍ ചെലവിട്ട് നടി അമല പോള്‍. ഇത്തവണ ഓറോവില്ലില്‍ ആണ് അവധിദിനങ്ങള്‍ ചെലവിട്ടിരിക്കുന്നത്. മകൻ ഇളൈ വന്നതിന് ശേഷം വളരെ സന്തോഷവതിയാണ് അമല. ഭർത്താവിനും മകനും ഒപ്പം സമയം ചിലവിടുന്നതിന്റെ ചിത്രങ്ങളാണ് അമലയുടെ ഇന്‍സ്റ്റഗ്രാം ഫീഡിൽ അധികവും. കുഞ്ഞിനെയും എടുത്ത് കൊണ്ട് ഭര്‍ത്താവ് ജഗത് സൈക്കിളോടിക്കുന്ന വിഡിയോയും മറ്റു ദൃശ്യങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ മികച്ച ദിവസങ്ങൾ നിനോടൊപ്പമായിരുന്നു നിന്നോടൊപ്പം മാത്രമായിരുന്നു എന്നാണ് ഭർത്താവ് ജഗത് കമന്റ് ഇട്ടിരിക്കുന്നത്.

ഓറോവില്ലില്‍ അടിച്ചുപൊളിച്ച് അമല പോൾ

അമലക്ക് താങ്ങായും തണലായും ജഗത് കൂടെ തന്നെ ഉണ്ട്. ജഗത്തിനെ കുറിച്ച് സംസാരിക്കുമ്പോൾ അമല വാചാലയാവാറുണ്ട്. ഗർഭ കാലത്തും പ്രസവ സമയത്തും സിനിമയിൽ സജീവമായിരുന്നു അമല. ഈ സമയത്തെല്ലാം പിന്തുണയുമായി ജഗത് കൂടെ തന്നെ ഉണ്ടായിരുന്നു എന്ന് അമല പറഞ്ഞിട്ടുണ്ട്. 2023 നവംബറിൽ ആയിരുന്നു അമലയും ജഗതും വിവാഹിതരായത്. 2024 ജൂൺ 11 ന് ഇരുവർക്കും കുഞ് പിറന്നു. മിനി അമലാപോൾ എന്നായിരുന്നു കുഞ്ഞിന്റെ ചിത്രത്തിന് താഴെ ആരാധകർ കമന്റ് ചെയ്തിരുന്നത്. കുഞ്ഞുണ്ടായ ശേഷം അമല ആദ്യമായി മേക്ക് ഓവർ നടത്തിയിരുന്നു. ഇത് ഏറെ ശ്രദ്ദേയമാകുകയും ചെയ്തു. അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് അമല ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ടി ഷർട്ട് ഉടുപ്പായിരുന്നു അമലയുടെ വേഷം. സിനിമയിലേക്കു തിരികെയെത്താനുള്ള തയാറെടുപ്പിലാണ് തരാം ഇപ്പോൾ. ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസി’ലാണ് നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതത്തിലും നടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ഓറോവിൽ സഞ്ചാരികളുടെ ഇഷ്ട്ടകേന്ദ്രം

അമലയും കുടുംബവും ഇപ്പോൾ വീക്ക് ഏൻഡ് ആഘോഷിക്കാൻ പോയിരിക്കുന്ന ഓറോവിൽ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. പ്രഭാതം എന്ന് അർഥം വരുന്ന അറോറെ എന്ന ഫ്രഞ്ച് വക്കും ഗ്രാമം എന്ന് അർഥം വരുന്ന വില്ലെ എന്ന വക്കും സംയോജിപ്പിച്ചാണ് ഓറോവില്ലെ എന്ന പേര് വന്നിരിക്കുന്നത്. 195 രാജ്യങ്ങളില്‍ നിന്നുള്ള 2,100 പേർ ഇവിടെ താമസിക്കുന്നുണ്ട്. സ്കൂൾ, ഹോസ്പിറ്റൽ, കച്ചവടസ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഈ നഗരത്തിലുണ്ട്. പ്രശസ്ത ഇന്ത്യൻ ദേശീയവാദിയും പണ്ഡിതനും കവിയും യോഗിയുമായിരുന്ന ശ്രീ അരൊബിന്ദോയുടെ സഹചാരിണിയായിരുന്ന മിറാ അൽഫാസ്സയാണ് ഓറോവിൽ സ്ഥാപിച്ചത്. 1968 ലാണ് ഓറോവിൽ സ്ഥാപിതമായത്. ഓറോവില്ലിൽ നിന്നും വെറും പന്ത്രണ്ടു കിലോമീറ്റര്‍ അകലെയാണ് പോണ്ടിച്ചേരി സ്ഥിതി ചെയുന്നത്. അതിനാൽ തന്നെ പോണ്ടിച്ചേരി സന്ദർശിക്കാൻ എത്തുന്ന മിക്കവരും ഓറോവിൽ സന്ദര്‍ശിച്ചേ മടങ്ങാറുള്ളൂ. റോജര്‍ ആങ്കര്‍ എന്ന പ്രശസ്ത ഫ്രഞ്ച് ആര്‍ക്കിടെക്റ്റ് ആണ് ഓറോവിൽ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വനപ്രദേശങ്ങൾ, അർധ നഗരപ്രദേശങ്ങൾ, കടൽത്തീരങ്ങൾ എന്നിവയ്ക്കിടയിലായാണ് ഒറോവില്‍ സ്ഥിതി ചെയുന്നത്.

ഓറോവില്ലിന്‍റെ മധ്യഭാഗത്തായി സ്ഥിതി ചെയുന്ന മാത്രിമന്ദിർ ഏറെ മനോഹരമാണ്. സ്വർണവർണത്തിലുള്ള ഫലകങ്ങൾ കൊണ്ടു പൊതിഞ്ഞിരിക്കുന്ന ഗോളാകൃതിയിലുള്ള നിർമിതിയാണിത്‌. ഇവ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കും. ഇത് മനോഹരമായ കാഴ്ചയാണ്. വിവിധ രാജ്യങ്ങളില്‍നിന്നായി ശേഖരിച്ച മണ്ണു നിറച്ച തറയില്‍, സ്റ്റീലും സ്വർണവും സ്ഫടികവും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മാത്രിമന്ദിറിന്‍റെ ഇന്നർ ചേംബർ എന്നറിയപ്പെടുന്ന ഉൾഭാഗത്തുള്ള ധ്യാനമുറിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഒപ്റ്റികലി പെർഫ്ക്റ്റ് ഗ്ലാസ് ഗ്ലോബ് ഉള്ളത്. Amala Paul Weekend Celebration Pics