Arakkal Abu Thrilling Entry : മലയാള സിനിമ പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററിൽ ഒന്ന് പതറിയെങ്കിലും രണ്ടാം വരവ് ഇരു കായും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകർക്ക് നിലവിലുള്ള ടെൻഷൻ എല്ലാം അകറ്റി കുറച്ചു സമാധാനപരമായി ചിരിക്കണെമെങ്കിൽ ധൈര്യമായി ആട് എന്ന ചിത്രം കാണാം. അതിനാൽ തന്നെ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി. സിനിമ പോലെ തന്നെ അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും പ്രിയപ്പെട്ടതാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്നുള്ള അറിയിപ്പാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
വാളും പിടിച്ച് അറക്കൽ അബു എത്തി മക്കളെ

ഷൂട്ടിംഗ് സെറ്റിലേക്ക് സൈജു കുറുപ്പ് എത്തുന്നതിന്റെ വീഡിയോ ആണ് അണിയറ പ്രവാര്യതകർ പങ്കുവച്ചിരിക്കുന്നത്. സിജു കുറിപ്പ് അവതരിപ്പിക്കുന്ന കഥാപാത്രമായ അറക്കൽ അബുവായിട്ടാണ് അദ്ദേഹം സെറ്റിൽ എത്തിയത്. കാരവനിൽ നിന്ന് ഇറങ്ങി സംവിധായകൻ മിഥുൻ അടുത്തേക്ക് ചെല്ലുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. ശേഷം അബുവിന്റെ കൈകളിലേക്ക് ഒരു വാൾ നൽകിയ സംവിധായകൻ ഇത് ആയിട്ട് അവിടെ പോയി മുടി ചീകിക്കൊള്ളൂ എന്ന് പറയുന്നു.
ഇനി തിയേറ്റർ ചിരി പടർത്താൻ അവരുടെ വരവാണ്.

‘അബു ഭീകരൻ എത്തി ഇപ്പോഴത്തെ ടൈംലൈനിൽ എന്നാണ് വീഡിയോക്ക് ഒപ്പം മിഥുൻ മാനുവൽ കുറിച്ചത്. ഇനിയും ഒട്ടേറെ കഥാപാത്രങ്ങൾ അണിനിരക്കാനുണ്ട്. മറ്റു കഥാപാത്രങ്ങളുടെ ഇൻട്രോ വീഡിയോയും സംവിധായകൻ മിഥുൻ പുറത്തിറക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആട് 3 ഒരു ടൈം ട്രാവൽ ചിത്രമായിരിക്കുമെന്നാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ നൽകുന്ന സൂചനകൾ. ആടിന്റെ ആദ്യ ഭാഗം തിയേറ്ററിൽ വിജയമായിരുന്നില്ല.

ഡിജിറ്റൽ റിലീസിന് ശേഷമാണ് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. സിനിമ അടുത്ത വർഷം മാർച്ച് 19 ന് റീലീസ് ചെയ്യും. Arakkal Abu Thrilling Entry
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




