Athulya Chandra Talk About Pranav Mohanlal

പ്രണവിനൊപ്പം നല്ല കംഫർട്ടബിൾ ആയിരുന്നു; അനുഭവം പങ്കുവച്ച് അതുല്യ..!! | Athulya Chandra Talk About Pranav Mohanlal

Athulya Chandra Talk About Pranav Mohanlal : പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ മികച്ച പ്രതികരണത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്. ലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും മിക്ക തിയേറ്ററുകളിലും തിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ സിനിമയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കിടുകയാണ് അണിയറപ്രവർത്തകർ. പ്രണവ് മോഹൻലാലിന് ഒപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് അതുല്യ. പ്രണവിനൊപ്പം നല്ല കംഫർട്ടബിൾ ആയിരുന്നു പ്രണവിനൊപ്പം നല്ല എക്സ്പീരിയൻസ് ആയിരുന്നു എന്നും വളരെ കംഫർട്ടബിൾ ആയിരുന്നു എന്നും അതുല്യ പറയുന്നു. […]

Athulya Chandra Talk About Pranav Mohanlal : പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ മികച്ച പ്രതികരണത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്. ലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും മിക്ക തിയേറ്ററുകളിലും തിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ സിനിമയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കിടുകയാണ് അണിയറപ്രവർത്തകർ. പ്രണവ് മോഹൻലാലിന് ഒപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് അതുല്യ.

പ്രണവിനൊപ്പം നല്ല കംഫർട്ടബിൾ ആയിരുന്നു

പ്രണവിനൊപ്പം നല്ല എക്സ്പീരിയൻസ് ആയിരുന്നു എന്നും വളരെ കംഫർട്ടബിൾ ആയിരുന്നു എന്നും അതുല്യ പറയുന്നു. പ്രണവ് പാവമായിരുന്നു എന്നും പ്രണവും ഞാനും സ്വാതിയുമായിരുന്നു കൂട്ട്. എനിക്ക് രണ്ട് ദിവസം മാത്രമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ കാണിക്കുന്ന ആ വീട്ടിൽ തന്നെ ആയിരുന്നു ഞങ്ങളുടെ സീനും ഷൂട്ട് ചെയ്തത് എന്നും അതുല്യ പറയുന്നു. സിനിമയുടെ ടീമും വളരെ നല്ലതായിരുന്നു എന്നാണ് അതുല്യയുടെ വാക്കുകൾ.

അനുഭവം പങ്കുവച്ച് അതുല്യ.

അതെ സമയം ചിത്രം ഉടൻ തന്നെ 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിക്കും എന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം ഡീയസ് ഈറെ 50 കോടിയിലധികം രൂപ നേടിയിരുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 70 കോടിയിലധികം രൂപ ചിത്രം ആഗോളതലത്തിൽ നേടിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയ്ക്ക് പുറത്തും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതേ നിലയിൽ കളക്ഷനിൽ മുന്നോട്ട് പോയാൽ ഉടൻ തന്നെ ചിത്രം 100 കോടി നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.

‘ക്രോധത്തിന്റെ ദിനം’ എന്ന് അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ് ഒരുക്കിയത്. Athulya Chandra Talk About Pranav Mohanlal