Bahubali The Epic Release : ബ്രമാണ്ട ചിത്രം ബാഹുബലി ദി എപിക് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. ചിത്രം ഈ മാസം അവസാനം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ അവസാനഘട്ട മിനുക്ക് പണികളിൽ ആണ് സംവിധായകൻ രാജമൗലി. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും കൂട്ടിച്ചേർത്താണ് ബാഹുബലി ദി എപിക് പുറത്തിറക്കുന്നത്. സിനിമയുടെ ട്രെയ്ലർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ പ്രധാന ഡയലോഗുകളും രംഗങ്ങളും കോർത്തിണക്കിയാണ് 2 മിനിറ്റ്, 30 സെക്കന്റ ദൈർഘ്യമുള്ള ട്രെയിലർ ഇറക്കിയത്.

ബ്രമാണ്ട ചിത്രം ബാഹുബലി ദി എപിക് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു
അതേസമയം, ഇതുവരെ കാണാത്ത ചില പുതിയ സീനുകളും ഇതിൽ ഉണ്ടാകും എന്നാണ് സൂചന. ചിത്രം ഇന്ത്യയിൽ നിന്ന് റീ റിലീസിലും 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഒക്ടോബർ 31നാണ് ബാഹുബലി ഒരിക്കൽ കൂടി തിയേറ്ററുകളിലെത്തുന്നത്. വേൾഡ് വൈഡ് റീറിലീസാണ് ചിത്രത്തിനായി ഒരുക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം ചിത്രം എത്തുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി ചിത്രത്തിന്റെ ബിഹൈൻഡ് സീൻസ് പുറത്തിറക്കിയിരുന്നു.

ഏതാനും ദിവസങ്ങൾ മാത്രം ബാക്കി.
കുഞ്ഞിനെ കളിപ്പിക്കുന്ന രമ്യ കൃഷ്ണ ഞൊടിയിടയിൽ ശിവകാമി ദേവി ആവുന്നതും, ദേവസേനയും ബാഹുബലിയും തമ്മിൽ തമാശകൾ പറഞ്ഞു ചിരിക്കുന്നതുമെല്ലാം വിഡിയോയിൽ ഉണ്ടായിരുന്നു. റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി ദ ബിഗിനിങ് ബോക്സ്ഓഫീസിൽ 650 കോടിയും 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കൊടിയുമാണ് ബോക്സോഫീസിൽ നിന്ന് നേടിയത്.

എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ് ബാഹുബലിയുടെ കഥ എഴുതിയത്. എം എം കീരവാണിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണ, സത്യരാജ്, രമ്യ കൃഷ്ണൻ തുടങ്ങിയവരാണ് അഭിനയിച്ചിരുന്നത്. Bahubali The Epic Release
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




