Bhanupriya Share Her Memory Loss Struggle : മലയാള പ്രേക്ഷകർക്കിടയിൽ മറക്കാൻ ആവാത്തവിധം പ്രകടനം കാഴ്ചവച്ച നടിയാണ് ഭാനുപ്രിയ. മോഹന്‍ലാലിനെ നായകനാക്കി ആര്‍.സുകുമാരന്‍ സംവിധാനം ചെയ്ത ‘രാജശില്‍പി’യിലൂടെയാണ് ഭാനുപ്രിയ ശ്രദ്ദേയമാകുന്നത്. മമ്മൂട്ടി നായകനായ അഴകിയ രാവണനിലെ കുട്ടിശങ്കരന്റെ അനുക്കുട്ടിയെ അറിയാത്തവർ ആരാണുള്ളത്. അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഹൈവേ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.

ജീവിതം തന്നെ മാറിമറിഞ്ഞ നടി
അഭിനയത്രിക്ക് പുറമെ നർത്തകി കൂടിയായ ഭാനുപ്രിയ നിരവധി തെലുങ്ക് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ നടിയെ കുറിച്ചുള്ള സങ്കടകരമായ വാർത്തകളാണ് വരുന്നത്. താരത്തിന് മറവി രോഗം പിടിപെട്ടിരിക്കുകയാണ്. തന്റെ ഓർക്കുപോലും ഓർമയില്ലാത്ത അവസ്ഥയിലേക്ക് താരം എത്തി. ഭർത്താവിന്റെ വിയോഗമാണ് താരത്തെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്. ഹൃദയാഘാതമാണ് ആദർശിനെ ഭാനുപ്രിയയിൽ നിന്നും അകറ്റിയത്. നമ്മളെ സങ്കടപ്പെടുത്തുന്ന കാര്യങ്ങൾ ഓർക്കാതിരിക്കാൻ മറവി പലപ്പോഴും ഒരു അനുഗ്രഹമാണ്. എന്നാൽ അങ്ങനെയൊരു രോഗം ബാധിച്ചവരെ കണ്ടു നിൽക്കാൻ ചുറ്റുമുള്ളവർക്ക് പ്രയാസമാണ്.

മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളിലെ നായികക്ക് സംഭവിച്ചത്.
നടി ഭാനുപ്രിയ ഇപ്പോൾ ഇതേ അവസ്ഥയിൽ എത്തിയിരിക്കുകയാണ്. വെറും 58 വയസ്സ് മാത്രം പ്രായമുള്ള നടിക്ക് ഇപ്പോൾ തന്റെ സ്വന്തം പേര് പോലും ഓർമ്മയില്ല. മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങളിലെ നായിക. ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഉണ്ടായ ചെറിയ മാറ്റം താരത്തെ മറ്റൊരു ലോകത്തേക്കാണ് കൊണ്ടെത്തിച്ചത്. ഓർമ്മകളിൽ ഉണ്ടായ ചെറിയ താളം തെറ്റൽ പതിയെ നടിയുടെ ഓർമകളെ കാർന്നുതിന്നുകയായിരുന്നു. 1998ൽ ആയിരുന്നു ഭാനുപ്രിയയുടെയും ഡിജിറ്റൽ ഗ്രാഫിക്സ് എൻജിനീയറായ ആദർശ് കൗശലിന്റെയും വിവാഹം നടന്നത്.

ഇരുവർക്കും അഭിനയ എന്നൊരു മകളും ഉണ്ട്. ഏഴുവർഷം മാത്രമായിരുന്നു ആ ദാമ്പത്യം നീണ്ടുനിന്നത്. ഹൃദയാഘാതം ആയിരുന്നു ആദർശിന്. അവസാനമായി ഭർത്താവിനെ ഒരു നോക്ക് കാണാൻ ഭാനുപ്രിയ യുഎസിലേക്ക് ഓടിയെത്തിയിരുന്നു. പിന്നീട് മകളും ലണ്ടനിലേക്ക് ഉപരിപഠനത്തിനായി പോയി. ഇതോടെ ഭാനുപ്രിയ സിനിമയിൽ സജീവമല്ലാതായി മാറി. പിന്നീട് നടിയുടെ ഓർമ്മകൾ ഓരോന്നായി നഷ്ടപ്പെട്ടു. താൻ ആരാണെന്നോ എന്തായിരുന്നു എന്നോ ഭാനുപ്രിയയ്ക്ക് ഓർമ്മയില്ല. Bhanupriya Share Her Memory Loss Struggle
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




