Catering Style Fish Curry: കാറ്ററിംഗ് സ്റ്റൈൽ മീൻ കറി എല്ലാവർക്കും ഇഷ്ടമാണ്. നമ്മുടെ വീടുകൾ ചെയ്യുമ്പോൾ ആ ഒരു ടേസ്റ്റ് കിട്ടാറില്ല. ഈ മുതൽ ഈ ഒരു രീതിയിൽ മീൻ കറി ഉണ്ടാക്കി നോക്കൂ കറക്റ്റ് കാറ്ററിങ് സ്റ്റൈൽ മീൻകറി നിങ്ങൾക്ക് കിട്ടും.
- കാളാഞ്ചി – 1 കിലോ
- തേങ്ങ ചിരക്കിയത് – 1 മുറി
- പച്ച മുളക് – 9 എണ്ണം
- ഉണക്ക മുളക് – 15 എണ്ണം
- ചെറിയുള്ളി – 5 എണ്ണം
- മഞ്ഞൾ പൊടി – 1 ടീ സ്പൂൺ
- വെളിച്ചെണ്ണ – 4 സ്പൂൺ
- ഇഞ്ചി – ചെറിയ കഷ്ണം
- കറിവേപ്പില
- കാശ്മീരി മുളക് പൊടി – 1. 1/4 ടീ സ്പൂൺ
- കുടം പുളി – 4 കഷ്ണം
- ഉപ്പ് – ആവശ്യത്തിന്
- ഉലുവ പൊടിച്ചത് – 1/2 സ്പൂൺ
- ഉലുവ – 1/4 ടീ സ്പൂൺ
- തക്കാളി – 2 എണ്ണം
Catering Style Fish Curry
ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് ഉണക്കമുളകും പച്ചമുളകും 4 ചെറിയ ഉള്ളിയും മഞ്ഞൾപ്പൊടിയും കൂടിയിട്ട് ആവശ്യത്തിനു വെള്ളമൊഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടുപ്പിൽ ഒരു മീൻ ചട്ടി വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ഒരു കപ്പ് ചെറിയ ഉള്ളി അരിഞ്ഞതും ഇഞ്ചി ചതച്ചതും ആവശ്യത്തിന് വേപ്പിലയും ഇട്ട് നന്നായി വയറ്റുക. ഇതിലേക്ക് മൂന്ന് പച്ചമുളക് കൂടി ഇട്ടുകൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി കൂടി ഇട്ടുകൊടുത്തു നന്നായി വഴറ്റുക. ഇതിലേക്ക് നമ്മൾ നേരത്തെ അരച്ചുവച്ച് തേങ്ങയുടെ അരപ്പ് കൂടി ഒഴിച്ചുകൊടുത്ത് ഒരു മൂന്നു മിനിറ്റ് അടച്ചു വെച്ച് തിളപ്പിക്കുക. മൂന്നു മിനിറ്റിനു ശേഷം അടപ്പ് തുറന്നു നേരത്തെ അരച്ചുവച്ച മിക്സി ജാറിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് അത് കറി ചട്ടിയിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുക്കുക കൂടെത്തന്നെ കുടംപുളി വെള്ളത്തിലിട്ടു വച്ചതും കൂടി ഒഴിച്ചുകൊടുക്കുക.
ഇതിന്റെ കൂടെ തന്നെ ഉലുവ വറുത്ത് പൊടിച്ചതും 3 പച്ചമുളകും കൂടി ഇടുക . ശേഷം എല്ലാം നന്നായി ഇളക്കി കറി തിളച്ചു വരുമ്പോൾ മീഡിയം ഫ്ലെയിമിലേക്ക് മാറ്റുക. ഇനി നമുക്ക് മുറിച്ചു വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ഇതിലേക്ക് ഇട്ടു കൊടുക്കാം. മീൻകുടി ചേർത്ത് ശേഷം നന്നായി കറി തിളപ്പിക്കുക. താളിപ്പിനായി അടുപ്പിൽ ഒരു പാൻ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോഴേക്കും ഉലുവ ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് ചെറിയുള്ളി അരിഞ്ഞതും വേപ്പിലയും കാശ്മീരി മുളക് പൊടിയും ഇട്ട് കൊടുക്കുക. ഇതിലേക്കു ചെറിയ കഷ്ണങ്ങളായി അരിഞ്ഞ തക്കാളി കൂടി ഇട്ട് നന്നായി വയറ്റിയ ശേഷം കറിയിലേക് ഒഴിച് കൊടുത്ത ഉടനെ അടച്ചു വെക്കുക.ഒരു 2 മിനിറ്റിന് ശേഷം ഇളക്കി കൊടുത്താൽ മീൻ കറി റെഡി.