വെള്ളിത്തിരയിൽ വില്ലൻ ജീവിതത്തിൽ ഇത്രയും സോഫ്റ്റ് ആയ മനുഷ്യൻ എന്ന് സുഹൃത്തുക്കൾ മലയാളത്തിലെ പ്രിയ വില്ലന് ഓർമപ്പൂക്കൾ

actor meghanathan

കോഴിക്കോട്: മലയാള സിനിമ താരം മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മേഘനാഥൻ. മലയാള സിനിമയ്ക്ക് ഒത്തിരി മികച്ച സംഭാവനകൾ നൽകിയ താരമാണ് മേഘനാഥൻ.വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് സിനിമ ലോകത്തേക്ക് അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. വേഷമിട്ട ഓരോ വില്ലൻ കഥാപാത്രത്തെയും മലയാളികൾ കാലം ഇത്ര കഴിഞ്ഞിട്ടും നെഞ്ചോട് ചേർത്തുവയ്ക്കുന്നു. മലയാളി മനസ്സിൽ ഇന്നും ആ കഥാപാത്രങ്ങൾ മങ്ങലെൽക്കാതെ നിലനിൽക്കുന്നു.1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത അസ്ത്രം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് മേഘനാഥൻ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് തൊട്ട് തന്നെ ഓരോ മലയാളി മനസ്സുകളിലും ഇടം നേടാൻ മേഘനാഥന് കഴിഞ്ഞു. (Actor meghanathan passed away)

actor meghanathan
actor meghanathan

അറുപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ഉത്തമൻ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ആസിഫ് അലി പ്രധാന വേഷത്തിലെത്തിയ കൂമനിലാണ് അവസാനമായി അഭിനയിച്ചത്.മലയാള സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അദ്ദേഹത്തിന്റെ പ്രകടനം. തമിഴ് സിനിമ ലോകത്തും നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് മേഘനാഥൻ. Seema G Nair Facebook post

actor meghanathan
actor meghanathan

ബാലൻ കെ നായരുടെ മകൻ എന്ന നിലയിൽ മേഘനാഥൻ ഏറെ ശ്രദ്ധനേടി. ഒട്ടനവധി വില്ലൻ കഥാപാത്രങ്ങളിലൂടെ ബാലൻ കെ നായരും മലയാളി മനസ്സിൽ ഒരു സ്ഥാനം നേടി. അച്ഛന്റെ അതേ പാത തുടർന്ന് മേഘനാഥനും വില്ലൻ വേഷങ്ങളിലൂടെ ആണ് സിനിമ ജീവിതത്തിൽ തന്റേതായ ഒരു ഇടം നേടിയെടുത്തത്. സിനിമ കരിയറിൽ ഇത്രയധികം സിനിമകൾ അഭിനയിച്ചിട്ടും താൻ ഇപ്പോഴും ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് ബാലൻ കെ. നായരുടെ മകനായിട്ടാണ് എന്ന് മേഘനാഥൻ എപ്പോഴും പറയാറുണ്ട്.അതിൽ വല്ലാത്ത അഭിമാനവും സന്തോഷവുമുണ്ട് എന്നും താരം പറയാറുണ്ട്. ബാലൻ കെ നായരുടെ മലയാള സിനിമയിലെ വിടവ് പോലും നികത്താൻ യഥാർത്ഥത്തിൽ മേഘനാഥന് കഴിഞ്ഞു. ബാലൻ കെ നായരെ പലപ്പോഴും ഓർത്തെടുക്കാനും മേഘനാഥനിലൂടെ മലയാളികൾക്കായി.മഹാനായ അച്ഛന്റെ മഹാനായ നടനായിരുന്നു മേഘനാഥന്‍.

actor meghanathan
actor meghanathan

ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചമയം എന്ന ചിത്രത്തിലെ ക്രൂരനായ വില്ലൻ കഥാപാത്രത്തിലൂടെയാണ് മേഘനാഥൻ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് അങ്ങോട്ട് അഭിനയിച്ച ഓരോ ചിത്രത്തിലും മികച്ച അഭിനയങ്ങൾ കാഴ്ചവയ്ക്കാൻ താരത്തിന് സാധ്യമായിട്ടുണ്ട്. തനിക്ക് കിട്ടിയ ഓരോ വേഷങ്ങളും ഏറ്റവും മികച്ച രീതിയിൽ തന്നെ മേഘനാഥൻ അവതരിപ്പിച്ചു. അതെല്ലാം ഓരോ മലയാളി മനസ്സിൽ ഇന്നും മങ്ങൽ ഏൽക്കാതെ നിലനിൽക്കുന്നു. ഒരു സിനിമ താരം എന്ന ജാട ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ മേഘനാഥനെ മലയാളികൾക്ക് ഏറെ ഇഷ്ടമായിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരൻ ആയാണ് മേഘനാഥൻ ജീവിച്ചിരുന്നത്.

Actor meghanathan passed away

സിനിമയില്ലാത്ത സമയങ്ങളിൽ കൃഷിയിലും മറ്റും ഏർപ്പെടുമായിരുന്നു. സിനിമ തിരക്കുകൾക്കിടയിലും തന്റെ കുടുംബത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. ഭാര്യ സുസ്മിതയുടെയും മകൾ പാർവതിയുടെയും കൂടെ ഒഴിവുസമയങ്ങൾ എല്ലാം ചെലവഴിച്ചിരുന്നു. താരത്തിന്റെ വിയോഗം സിനിമ ലോകത്തെ മാത്രമല്ല കേരളത്തെ മൊത്തം വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. തീർത്തും അപ്രതീക്ഷിത വിടവാങ്ങൽ എന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാം കുറയ്ക്കുന്നത്. മലയാള സിനിമക്ക് ഇനിയും ഇതേപോലെ ഒരു വില്ലൻ കഥാപാത്രങ്ങളെ നൽകാൻ ഒരാൾക്ക് സാധിക്കുമോ എന്നത് സംശയമാണ്.മേഘനാഥന്റെ കഥാപാത്രങ്ങൾക്ക് ഒന്നും തന്നെ മലയാളികളുടെ മനസ്സുകളിൽ മരണമില്ല.

Read also: നിങ്ങളുടെ ദയയ്‌ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചു എ ആർ റഹ്‌മാൻ

Leave a Comment