സ്വർണം വാങ്ങുന്നേൽ ഇപ്പോൾ വാങ്ങിക്കോളൂ, ഇനി വരുന്നത് റെക്കോർഡ് വില. ഇന്നത്തെ സ്വർണ വില അറിയാം

gold rate in kerala

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുതിപ്പ് രേഖപ്പെടുത്തി. അരലക്ഷവും പിന്നിട്ട് സർവ്വ കാല റെക്കോർഡിൽ എത്തിയിരുന്ന വിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള ഇടിവ് ആശ്വാസമായെങ്കിലും ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്ന് ഗ്രാമിന് 50 രൂപ വർധിച്ച് 7115 രൂപയും പവന് 400 രൂപയും വർധിച്ച് 56920 രൂപയുമായി. (gold rate in kerala)

റെക്കോർഡിട്ട വിലക്കയറ്റം ഉപഭോക്താക്കൾക് നെഞ്ചിടിപ്പ് സൃഷ്ടിച്ചു.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.എന്തായാലും പൊന്നിന്റെ വിലക്കെട്ട് പകച്ചുനിൽക്കേണ്ട അവസ്ഥയിലാണ് മലയാളികൾ.18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധനവുണ്ട്.

gold rate in kerala

ഗ്രാമിന് 40 രൂപ വർധിച്ച് 5870 രൂപയായി ഉയർന്നു. സ്വർണത്തിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്ത്യ രാജ്യമാണ് ഇന്ത്യ. വിവാഹങ്ങൾക്കും ദീപാവലി, ദസറ തുടങ്ങിയ പ്രധാന ആഘോഷങ്ങൾക്കും സ്വർണം വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നതിനാൽ, വിലയേറിയ ലോഹത്തിനുള്ള ആവശ്യം സാധാരണയായി വർഷാവസാനത്തോടെ ഇന്ത്യയിൽ വർധിക്കും.

Read also: 15 വർഷത്തെ പ്രണയം; കാത്തിരിപ്പിനൊടുവിൽ കീർത്തി സുരേഷിന് മാംഗല്യം, വരൻറെ വിശേഷങ്ങൾ അറിയാം

Leave a Comment