celebrating qatar day with mohanlal

സോഷ്യൽ മീഡിയയിൽ വീണ്ടും ലാലേട്ടൻ തരംഗം; ‘കണ്മണി പൂവേ’ ഗാനം ആലപിച്ച് ലാലേട്ടൻ..!! | celebrating qatar day with mohanlal

celebrating qatar day with mohanlal : സോഷ്യൽ മീഡിയയിൽ വീണ്ടും ലാലേട്ടൻ തരംഗം. ഖത്തറിൽ നടന്ന ഹൃദയപൂർവം മോഹൻലാൽ എന്ന പരിപാടിയിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ വൈറലാകുന്നത്. പരിപാടിക്കിടെ മോഹൻലാൽ ഗാനം ആലപിക്കുന്നുണ്ട്. ഇതാണ് ഇപ്പോൾ കാണികളെ ഇളക്കി മറിച്ചിരിക്കുന്നത്. തുടരും സിനിമയിലെ ‘കണ്മണി പൂവേ’ എന്ന ഗാനമാണ് നടൻ പാടിയത്. കുറച്ച് കഴിഞ്ഞപ്പോൾ കാണികളും അദ്ദേഹത്തിന് ഒപ്പം പാടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വീണ്ടും ലാലേട്ടൻ തരംഗം സോഷ്യൽ മീഡിയയിൽ […]

celebrating qatar day with mohanlal : സോഷ്യൽ മീഡിയയിൽ വീണ്ടും ലാലേട്ടൻ തരംഗം. ഖത്തറിൽ നടന്ന ഹൃദയപൂർവം മോഹൻലാൽ എന്ന പരിപാടിയിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ വൈറലാകുന്നത്. പരിപാടിക്കിടെ മോഹൻലാൽ ഗാനം ആലപിക്കുന്നുണ്ട്. ഇതാണ് ഇപ്പോൾ കാണികളെ ഇളക്കി മറിച്ചിരിക്കുന്നത്. തുടരും സിനിമയിലെ ‘കണ്മണി പൂവേ’ എന്ന ഗാനമാണ് നടൻ പാടിയത്. കുറച്ച് കഴിഞ്ഞപ്പോൾ കാണികളും അദ്ദേഹത്തിന് ഒപ്പം പാടുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വീണ്ടും ലാലേട്ടൻ തരംഗം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ വീഡിയോയാണ് ട്രെൻഡിങ്. ‘എന്ത് ഭംഗിയായിട്ടാണ് അദ്ദേഹം പാടുന്നത്, കണ്ടിട്ട് തന്നെ രോമാഞ്ചം വരുന്നു, അദ്ദേഹം ആറാടുകയാണ്, ഇത് അയാളുടെ കാലമല്ലേ’, എന്നിങ്ങനെയാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ. നടൻ പ്രകാശ് വർമ്മയും മോഹൻലാലും ഒരുമിച്ചുള്ള നിമിഷങ്ങളും പരിപാടിക്കിടെ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് സ്റ്റേജിൽ പാട്ടുപാടുന്ന വീഡിയോയും ഉണ്ട്.

‘കണ്മണി പൂവേ’ ഗാനം ആലപിച്ച് ലാലേട്ടൻ.

ആമിർ ഖാൻ ചിത്രമായ ഖയാമത്ത് സെ ഖയാമത് തക്കിലെ പപ്പാ കഹ്തെ ഹെ എന്ന ഗാനമാണ് ഇരുവരും പാടുന്നത്. പാടുകയും ഇടയ്ക്ക് ചിരിച്ചുകൊണ്ട് ഡാൻസ് കളിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ‘ബെൻസും ജോർജ് സാറും പാരലൽ യൂണിവേഴ്സിൽ’ എന്നാണ് വീഡിയോക്ക് വരുന്ന കമന്റുകൾ.അതേസമയം, 2025 മോഹൻലാലിന് ഭാഗ്യവർഷമായി മാറിയിരിക്കുകയാണ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം അഞ്ചു വമ്പൻ വിജയ ചിത്രങ്ങളാണ് മോഹൻലാൽ ഇതുവരെ നേടിയിരിക്കുന്നത്.

മോഹൻലാലിന്റെ കേരള ബോക്സ് ഓഫീസിലെ ഇതുവരെയുള്ള നേട്ടം 250 കോടിയിലധികമാണ്. എമ്പുരാൻ, തുടരും, ഹൃദയപൂർവം എന്നീ പുത്തൻ റിലീസിന് പുറമേ ഛോട്ടാ മുംബൈ, രാവണപ്രഭു സിനിമകൾ വീണ്ടും തിയേറ്ററിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. രാവണപ്രഭു മികച്ച അഭിപ്രായമാണ് നേടുന്നത്. കൂടാതെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഓരോ വിഡിയോയും സോഷ്യൽ മീഡിയയിൽ വയറലാവാറുണ്ട്. celebrating qatar day with mohanlal