Fresh leaves
Coconut oil
Sesame oil
Castor oil
Water
Turmeric
Garlic
Shallots
Changalamparanda Oil Preparation : ആയുസ്സിന് ശാസ്ത്രമാണ് ആയുർവേദം എന്ന് നമുക്കെല്ലാവർക്കും അറിയാം. പണ്ടുകാലത്ത് വീട്ടിൽ ഉള്ള കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ വരികയാണെങ്കിൽ വീട്ടിലുള്ള സ്ത്രീകൾ പലതരം ആയുർവേദ മരുന്നുകൾ തയ്യാറാക്കി അവ സുഖപ്പെടുത്തു മായിരുന്നു. അതിനായി ചുറ്റുവട്ടത്ത് തന്നെ കാണപ്പെടുന്ന പലതരം ഔഷധസസ്യങ്ങൾ ആണ് അവർ അതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിനെക്കുറിച്ചൊന്നും പുതുതലമുറയ്ക്ക് അറിവില്ലാതെ പലതരം ആയുർവേദ സസ്യങ്ങളും ഇപ്പോൾ നശിച്ചു പോകുന്നുണ്ട്.
വേദന മാറ്റാൻ എളുപ്പവഴി
അത്തരത്തിലൊന്നാണ് ചങ്ങലംപരണ്ട. ആയുർവേദത്തിൽ മുഖ്യ സ്ഥാനം വഹിക്കുന്ന ഇവയെപ്പറ്റി ഒരുപാട് ആയുർവേദ പുസ്തകങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. ഒടിഞ്ഞ എല്ലുകൾ വരെ കൂട്ടിച്ചേർക്കാൻ പറ്റിയ അത്രയും ഒരു കരുത്താണ് ഈ ചെടികൾ ഉള്ളത്. കൂടാതെ ശരീരത്തിലുണ്ടാകുന്ന തേയ്മാനം ബലക്കുറവ് എന്നിവയ്ക്കും ഇവ വളരെ ഫലപ്രദമാണ്. മനുഷ്യ ശരീരത്തിലെ എല്ലുകൾ കൂടിച്ചേർന്നിരിക്കുന്ന രീതിയിലുള്ള ഒരു ആകൃതിയാണ് ഈ ചെടിക്ക്.
കാണാം;
ഇവയുടെ രൂപം പോലെ തന്നെ നമ്മുടെ ശരീരത്തിലെ എല്ലുകൾ ജോയിന്റ് ചെയ്യുവാനായി ഇവയ്ക്ക് പ്രത്യേക ഒരു കഴിവാണ് ഉള്ളത്.കൂടാതെ നടുവേദന മുട്ടുവേദന ജോയിന്റ് വേദന പോലെയുള്ള എത്ര പഴയ വേദനകൾ മാറ്റാനും ഇവ ഫലപ്രദമാണ്. ഇതിനായി നമുക്ക് ഈ ചെടി ഒരു തൈലം രീതിയിൽ ഉപയോഗിക്കാവുന്നതാണ് കൂടാതെ ഇവ ഭക്ഷണം യോഗ്യവും ആണ്.
ചെറിയ രീതിയിൽ ചൊറിച്ചിൽ ഉള്ളതിനാൽ ഇവ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ച് ആയിരിക്കണം. ആയുർവേദ പുസ്തകങ്ങൾ പറയുന്നത് ശരീരത്തിലെ ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും അതോടൊപ്പം നീർക്കെട്ട് ഇല്ലാതാക്കാനും ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ മാറ്റാനും ഇവ വളരെ നല്ലതാണ് എന്നാണ്. ഈ ഔഷധസസ്യത്തെ കുറിച്ച് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായും കാണൂ. Changalamparanda Oil Preparation Credit : Shrutys Vlogtube
Changalamparanda Oil Preparation
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.