ഇന്ദ്രൻസും മധുബാലയും ഒന്നിക്കു; ചിന്ന ചിന്ന ആസൈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് മണിരത്നം…!! | Chinna Chinna Aasai Movie Poster Released

Chinna Chinna Aasai Movie Poster Released

Chinna Chinna Aasai Movie Poster Released : മലയാളത്തിന്റെ സ്വന്തം ഇന്ദ്രൻസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. തമിഴ് സിനിമ ലോകത്ത് ശ്രദ്ദേയമായ മധുബാലയാണ് നായികയായി എത്തുന്നത്. ഇന്ദ്രൻസും മധുബാലയും ഒന്നിക്കുന്ന ചിത്രത്തിന് ‘ചിന്ന ചിന്ന ആസൈ’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. മണിരത്നമാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ‘റോജ’ റിലീസ് ചെയ്ത് 33 വർഷങ്ങൾക്കു ശേഷം ചിത്രത്തിലെ ഗാനത്തിന്റെ പേരിലാണ് മലയാള ചിത്രം ഇറങ്ങാൻ പോകുന്നത്.

ഇന്ദ്രൻസും മധുബാലയും ഒന്നിക്കു

വലിയ ഇടവേളക്കു ശേഷമാണ് കേന്ദ്ര കഥാപാത്രമായി മധുബാല മലയാളത്തിൽ തിരിച്ചെത്തുന്നത്. നടൻ ഇന്ദ്രൻസും ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ‘ഞാൻ നായകൻ ആകുന്ന അടുത്ത ചിത്രം. ചിന്ന ചിന്ന ആസൈ. മധുബാലയാണ് നായിക. പൂർണമായും വാരണാസിയിൽ ചിത്രീകരിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ നിങ്ങളിലേക്ക്..’ എന്ന കുറിപ്പോടെയാണ് ഇന്ദ്രൻസ് പോസ്റ്റർ പങ്കുവെച്ചത്. നേരത്തെ ഏറെ ശ്രദ്ധ നേടിയ ‘എന്റെ നാരായണിക്ക്’ എന്ന ഹ്രസ്വചിത്രത്തിന് ശേഷം വർഷ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

indrance 1 11zon

ചിന്ന ചിന്ന ആസൈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് മണിരത്നം

ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഫയിസ് സിദ്ധിക്ക് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ റെക്ക്സൺ ജോസഫ് ആണ് എഡിറ്റർ. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല അഭിനയിക്കുന്നത്.

madhubalakrishna 11zon

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രൻസ്. പണ്ട് കോമഡി വേഷങ്ങളാണ് താരം കൂടുതൽ കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ഏറെ പ്രാധാന്യമുള്ള വേഷങ്ങളാണ് തിരഞ്ഞെടുക്കുന്നത്. പ്രേക്ഷക മനസുകളെ പിടിച്ചുലക്കുന്ന തരത്തിലുള്ള പ്രകടനമാണ് താരത്തിന്റേത്. ഹോം എന്ന സിനിമയിലൂടെ താരം അത് തെളിയിച്ചതാണ്. അഞ്ചാം പാതിരാ, ഹോം, 2018 തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. ഇന്നിപ്പോൾ ചിന്ന ചിന്ന ആസൈ കാണാനുള്ള തിരക്കിലാണ് പ്രേക്ഷകർ. Chinna Chinna Aasai Movie Poster Released

chinna chinna aasai 11zon

0/5 (0 Reviews)

Leave a Comment