Christmas Release Movies : ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ആവേശം പകരാൻ പുതു പുത്തൻ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. ഇത്തവണ ആഘോഷമാകാൻ മോഹൻലാൽ നിവിൻ പോളി എന്നിവരുടെ ചിത്രങ്ങളാണ് എത്തുന്നത്. ആദ്യമായല്ല ഇരുവരും ഒന്നിച്ചു എത്തുന്നത്. മുൻപ് മൂന്ന് തവണ ഇരുവരുടെയും സിനിമകൾ ഒന്നിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്. മലയാളസിനിമക്ക് പകരം വെക്കാനില്ലാത്ത നടന്മാരണ് രണ്ടുപേരും. 2015 ലായിരുന്നു മോഹൻലാൽ-നിവിൻ പോളി സിനിമകൾ ആദ്യമായി ഒന്നിച്ചെത്തിയത്. എന്നും ഇപ്പോഴും, ഒരു വടക്കൻ സെൽഫി എന്നീ സിനിമകളാണ് ക്ലാഷിനെത്തിയത്.

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ആവേശം പകരാൻ പുതു പുത്തൻ ചിത്രങ്ങൾ
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ എന്നും എപ്പോഴും മികച്ച പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വിജയമാകുകയും ചെയ്തിരുന്നു. വിനീത് ശ്രീനിവാസന്റെ തിരക്കഥയിൽ ജി പ്രജിത് ഒരുക്കിയ ഒരു വടക്കൻ സെൽഫി വിജയചിത്രങ്ങളിൽ ഒന്നായിരുന്നു. നാല് കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ 25 കോടിയാണ് ബോക്സ് ഓഫീസിൽ നേടിയത്. ശേഷം 2017 ലായിരുന്നു ഇരുവരുടെയും സിനിമകൾ വീണ്ടും ഒരുമിച്ചെത്തിയത്. ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകവുമായി മോഹൻലാലും അൽത്താഫ് സലിം ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുമായി നിവിൻ ചിത്രവും ഒരുങ്ങി.

മോഹൻലാൽ നിവിൻ പോളി ചിത്രങ്ങൾ വരുന്നു.
ഓണം റിലീസായി എത്തിയ ഇരുസിനിമകൾക്കും ബോക്സ് ഓഫീസിൽ വിജയിക്കാനായില്ല. സമ്മിശ്ര പ്രതികരണമായിരുന്നു വെളിപാടിന്റെ പുസ്തകത്തിന് ലഭിച്ചത്. അതേസമയം നിവിൻ ചിത്രത്തിന് മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. ശേഷം 2019 ഓണം സീസണിൽ ഇരുവരുടെയും സിനിമകൾ വീണ്ടും ഏറ്റുമുട്ടി. ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരുക്കിയ ലവ് ആക്ഷൻ ഡ്രാമയും മോഹൻലാൽ ചിത്രം ഇട്ടിമാണിയും ഏതു; സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ ഇത്തവണ ക്രിസ്മസിന് മോഹൻലാൽ-നിവിൻ പോളി സിനിമകൾ ഒരുമിച്ച് തിയേറ്ററുകളിൽ എത്തുകയാണ്. നിവിന്റെ സർവ്വം മായയും മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയുമാണ് ഒരുമിച്ചെത്തുന്നത്.

അഖിൽ സത്യൻ ഒരുക്കുന്ന സർവ്വം മായ ഒരു ഹൊറർ കോമഡി ജോണറിലാണ് ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. വലിയ പ്രതീക്ഷകളാണ് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ഡിസംബർ 25 ന് തിയേറ്ററുകളിൽ എത്തും. പാൻ ഇന്ത്യൻ ചിത്രം വൃഷഭയാകട്ടെ ആഗോള തലത്തിൽ ഡിസംബർ 25 ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. Christmas Release Movies
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




