Coolie Movie Song Released : സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ‘മോണിക്ക’ എന്ന ഗാനമാണ്. രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന ചിത്രത്തിലെ ഗാനമാണ് മോണിക്ക. പാട്ടിന് പൂജ ഹെഗ്ഡെയും സൗബിനും ചേർന്നാണ് ചുവടു വച്ചിരിക്കുന്നത്. പൂജയുടെ ഡാൻസ് എല്ലാം തന്നെ ഏറെ ശ്രദിക്കപ്പെടാറുണ്ട്. അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട ഡാൻസുകളാണ് അറബിക് കുത്ത്, കണിമ എന്നിവ. ഈ ലിസ്റ്റിലേക്ക് മോണിക്ക കൂടെ എത്തിപെട്ടിരിക്കുകയാണ്. ഈ വർഷം പൂജയുടേതായി ട്രെൻഡിങ് ആകുന്ന രണ്ടാമത്തെ ഗാനമാണ് ഇത്.
മോണിക്കയിൽ പൂജയെ സൈഡ് ആക്കി സൗബിൻ
എന്നാൽ പൂജയെ കാണാൻ വേണ്ടി ഡാൻസ് വീഡിയോ കണ്ട പ്രേക്ഷകരെ ഞെട്ടിച്ചത് മലയാള താരം സൗബിനാണ്. പൂജക്ക് ഒരു പിടി മേലെയായിരുന്നു പാട്ടീൽ സൗബിന്റെ പ്രകടനം. ചുവന്ന ഡ്രെസ്സിൽ പൂജ തിളങ്ങിയപ്പോൾ സാധാ കോസ്ട്യുമിൽ സൗബിൻ തകർത്തു. സൂര്യ ചിത്രമായ റെട്രോയിലെ കനിമ എന്ന ഗാനം വലിയ തോതിൽ ആഘോഷിക്കപ്പെട്ടിരുന്നു. പൂജയുള്ള ഗാനമാണെങ്കിൽ അത് സൂപ്പർ ഹിറ്റ് ആയിരിക്കും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. തമിഴിലെ മൂന്ന് സൂപ്പർതാരങ്ങൾക്കൊപ്പം മൂന്ന് ഹിറ്റ് ഗാനങ്ങളാണ് ഇപ്പോൾ പൂജയുടെ പേരിലായിരിക്കുന്നത്.

പ്രേക്ഷകരെ ഞെട്ടിച്ച് സൗബിന്റെ ഡാൻസ്
വിജയ്യെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിലെ ‘അറബിക്ക് കുത്ത്’ എന്ന ഗാനം പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിൽ ആക്കിയിരുന്നു. തുടർന്ന് റെട്രോയിലെ ‘കനിമ’ റീലുകളിലും പ്രേക്ഷർക്കിടയിലും ചർച്ചയായി. മികച്ച മെയ്വഴക്കത്തോടെ സൂര്യക്കൊപ്പം ഡാൻസ് ചെയ്യുന്ന പൂജയ്ക്ക് നിരവധി അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. ഇപ്പോഴിതാ രജനി ചിത്രമായ കൂലിയിലും ഗംഭീര ഡാൻസ്മായി നടി എത്തിയിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട ‘മോണിക്ക’ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയായിലാണ് സൗബിൻ അഴിഞ്ഞാടിയത്.

പാട്ടിന്റെ ശ്രദ്ധാകേന്ദ്രം നായിക പൂജ ഹെഗ്ഡെയാണെങ്കിലും സ്കോര്‍ ചെയ്തത് സൗബിന് ഷാഹിര്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്. വിഷ്ണു എടവന്‍ ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. സുബ്ലാസിനിയും അനിരുദ്ധ് ചേർന്നാണ് പാടിയിരിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ‘കൂലി’യുടെ നിര്‍മാണം. നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന് ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഓഗസ്റ്റ് 14 ചിത്രം പ്രദര്‍ശനത്തിനെത്തും. Coolie Movie Song Released

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




