Daily Life Style Changes For Prevention Of Cancer : എല്ലാ വർഷവും ഫെബ്രുവരി 4 ലോക ക്യാൻസർ ദിനമായി ആചരിക്കുകയാണ്. എന്നാൽ വർഷം കൂടുന്തോറും ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഓരോ വർഷവും 1.4 കോടി ജനങ്ങളാണ് ക്യാൻസർ രോഗികളായി മാറുന്നത്. അതിൽ പകുതിയോളം പേർ മരണപ്പെടുകയും ചെയ്യുന്നു. ക്യാൻസർ വരുന്നതിനുള്ള കാരണങ്ങൾ, അവയെ പ്രതിരോധിക്കേണ്ട മാർഗങ്ങൾ എന്നിവരെയെല്ലാമാണ് ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടത്.അനിയന്ത്രിതമായ കോശവളർച്ചയുണ്ടാകുകയും കലകൾ നശിക്കുകയും ചെയ്യുമ്പോഴാണ് ക്യാൻസർ രൂപപ്പെടുന്നത്.
ബ്ലഡ് ക്യാൻസർ, സ്വാശകോശ ക്യാൻസർ, ബ്രസ്റ്റ് ക്യാൻസർ എന്നിങ്ങനെ പല അവയവങ്ങളിലും ക്യാൻസർ ബാധിക്കുന്നു.ചികിത്സിച്ച് നേരത്തെ കണ്ടെത്തിയാൽ അസുഖത്തെ മാറ്റിയെടുക്കാനും ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ രോഗത്തെ നിയന്ത്രിക്കാനും സാധിക്കും. ഓരോ അവയവങ്ങളിലും ക്യാൻസർ ബാധിക്കുന്നതിന് ഓരോ കാരണങ്ങൾ ഉണ്ട്. ശരീര ഭാഗങ്ങളിൽ മുഴ, ചുമ്മാക്കുമ്പോൾ രക്തം വരുക, തളർച്ച, വ്യായാമം ചെയ്യാൻ ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
മദ്യപാനം, പുകവലി, മോശം ജീവിതശൈലി, തെറ്റായ ഭക്ഷണശീലം എന്നിവയൊക്കെ ക്യാൻസറിന് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നാം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ക്യാൻസറിനെ തടയാൻ കഴിയും. പുകവലി ഒഴിവാക്കുക, ജങ്ക് ഫുഡ് ഒഴിവാക്കുക, പഴങ്ങൾ പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കുക, ദിവസവും 15 മിനിറ്റ് നേരമെങ്കിലും വ്യായാമം ചെയ്യുക എന്നിവയിലൂടെ ക്യാൻസറിനെ തടയാൻ സാധിക്കും. അധികനേരം വെയിലത്ത് നിൽക്കുന്നവർ സൺസ്ക്രീൻ ഉപയോഗിക്കുക.
ഫുൾ ബോഡി ചെക്കപ്പ് നടത്തുന്നത് ക്യാൻസറിനെ നേരത്തെ കണ്ടെത്താൻ സഹായിക്കും.ഇടയ്ക്കിടെ ചെക്കപ്പ് നടത്തുന്നത് നല്ലതാണ്. ക്യാൻസറിന്റെ തുടക്കം ആണെങ്കിൽ കണ്ടെത്തിയാൽ ഉടനെ ചികിത്സിച്ചു ഭേദമാക്കാം. ബ്രസ്റ്റ് കാൻസർ പോലെയുള്ള കാൻസർ തുടക്കത്തിലെ ചികിത്സിച്ചാൽ മാറ്റിയെടുക്കാം. കൂടാതെ ക്യാൻസറിനെതിരെയുള്ള വാക്സിനുകളും പുറത്തു വരുന്നുണ്ട്. റഷ്യയിൽ നിന്നും കണ്ടെത്തിയ പുതിയ വാക്സിൻ ഫലപ്രദമാണെന്നാണ് പഠനങ്ങൾ പറയുന്നത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.