പറക്കും ടാക്സിയുടെ ആദ്യ മാതൃക പുറത്ത് വിട്ട് ദുബൈ.!! | first model of flying taxi

taxi

first model of flying taxi: ജോബി ഏവിയേഷൻ വികസിപ്പിച്ച പറക്കും ടാക്സിയുടെ ആദ്യ രൂപം പുറത്തുവിട്ട് ദുബൈ അധികൃതർ. റോഡ് ഗതാഗത അതോറിറ്റിയുടെ പങ്കാളിത്തത്തിൽ മ്യൂസിയം ഓഫ് ഫ്യൂച്ചറാണ് മാതൃക പുറത്തുവിട്ടത്. ‘നാളെ, ഇന്ന്’ എന്ന പേരിൽ മ്യൂസിയത്തിൽ നടക്കുന്ന എക്ബിഷൻ വേദിയിലാണ് മാതൃക പ്രദർശിപ്പിച്ചത്. പറക്കും ടാക്സി പദ്ധതി ആരംഭിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറുകയാണ്. എക്സിബിഷനിൽ പറക്കും ടാക്സി കാണികൾക്ക് കൗതുകമായി മാറി.

2030ഓടെ എമിറേറ്റിലെ ഗതാഗത സംവിധാനങ്ങളിൽ 25 ശതമാനം സ്വയം നിയന്ത്രിത ഡ്രൈവിങ് മാർഗങ്ങളിലേക്ക് മാറുക എന്നതാണ് പറക്കും ടാക്സിയിലൂടെ ദുബൈ ലക്ഷ്യമിടുന്നത്. നൂതന വൈദ്യുതി

taxi

സാങ്കേതികതകൾ ഉപയോഗിച്ചാണ് പറക്കും ടാക്സികൾ രൂപ പെടുത്തുന്നത്. ഇത് കാർബൺ ബഹിർഗമനം കുറക്കുന്നതിനും ആഗോള സുസ്ഥിരത ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും സഹായകമാവും. മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ പറക്കും ടാക്സിയുടെ ആദ്യ മാതൃക പ്രദർശിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്ന് ആർ.ടി.എയുടെ പൊതുഗതാഗത ഏജൻസി ഡയറക്ട‌ർ ഖാലിദ് അൽ അവാദി പറഞ്ഞു.

2026ന്റെ ആദ്യപാദ വർഷത്തിൽ പറക്കും ടാക്സി സർവിസ് ആരംഭിക്കും. നഗര ഗതാഗതരംഗത്ത് പുതിയ പരിവർത്തനത്തിനായിരിക്കും ദുബൈ തുടക്കമിടുക എന്നും അദ്ദേഹം പറഞ്ഞു. വെർട്ടിക്കൽ ടേക്ക് ഓഫും ലാൻഡിങ്ങും ഇതിൽ സാധ്യമാകും. സുരക്ഷയിലും യാത്രക്കാരുടെ ക്ഷേമത്തിലും അന്താരാഷ്ട്ര നിലവാരം പാലിക്കുന്നതാണ് പറക്കും ടാക്‌സികൾ എന്നും അദ്ദേഹം കൂട്ടി ചേർത്തു.പൈലറ്റ് അടക്കം നാല് യാത്രക്കാർക്കാണ് ഇതിൽ സഞ്ചരിക്കാനാവുക. മണിക്കൂറിൽ 322 കി.മീ വേഗത്തിൽ 161 കി.മീ ദൂരം സഞ്ച രിക്കാൻ ഇതിനാകും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ഡൗൺ ടൗൺ ദുബൈ, ദുബൈ മറീന, പാം ജുമൈറ എന്നിവയുമായി ബന്ധി പ്പിച്ചുള്ള റൂട്ടുകളിലായിരിക്കും ആദ്യ സർവിസ് നടത്തുക.

0/5 (0 Reviews)
---Advertisement---

Leave a Comment