വിന്റേജ് യൂത്തന്മാർ ഒന്നിക്കുന്നു; ധീരൻ തിയേറ്ററുകളിലേക്ക്..!! | Dheeran Movie Released

Dheeran Movie Released

Dheeran Movie Released : ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു യൂത്തന്മാർ ഒരുമിച്ചെത്തുന്ന “ധീരൻ” റിലീസ് ആയിരിക്കുകയാണ്. ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, വിനീത്, സുധീഷ് എന്നിവർ ഒരുമിച്ചെത്തുന്ന ചിത്രമാണിത്. ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ജാൻ.എ.മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റെർറ്റൈന്മെന്റ്സ് നിർമിക്കുന്ന ചിത്രമാണിത്.

വിന്റേജ് യൂത്തന്മാർ ഒന്നിക്കുന്നു

ദേവദത്ത് ഷാജിയാണ് ചിത്രം സംവിധാനം ചെയ്തത്. ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ രചനയിലൂടെ ശ്രദ്ധ നേടിയ താരമാണ് ദേവദത്ത്. രചയിതാവിൽ നിന്നും സംവിധായകനിലേക്കുള്ള അരങ്ങേറ്റമാണ് “ധീരൻ”. രാജേഷ് മാധവനാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, വിനീത്, സുധീഷ് എന്നീ സീനിയർ താരങ്ങൾ ചിത്രത്തിലുണ്ട് എന്നതാണ് ഏറെ ശ്രദ്ദേയം.

DHEERAN 11zon

ധീരൻ തിയേറ്ററുകളിലേക്ക്

ചിത്രത്തിന്റെ ട്രെയ്‌ലർ തന്നെ വളരെ രസകരമായിരുന്നു. ഇവരുടെ കരിയറിലെ തന്നെ വളരെ രസകരമായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഈ സീനിയർ യൂത്തന്മാർക്കൊപ്പം ജൂനിയർ യൂത്തന്മാരും ഉണ്ട്. ശബരീഷ് വർമ്മ, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. അശ്വതി മനോഹരനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

DEERAN 11zon

കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന എന്റെർറ്റൈനെർ ആയിരിക്കും ധീരൻ. ഏറെക്കാലത്തിനു ശേഷമാണു ചിരിക്ക് വലിയ പ്രാധാന്യമുള്ള ഒരു ചിത്രം മലയാളത്തിൽ പുറത്തിറങ്ങുന്നത്. അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മുജീബ് മജീദ് ആണ് സംഗീതം കൈകാര്യം ചെയുന്നത്. Dheeran Movie Released

VINTAGE ACTORS 11zon

0/5 (0 Reviews)

Leave a Comment