Dhruv Vikram Talk About Bramayugam : നടൻ ധ്രുവ് വിക്രം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുകയാണ്. പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവക്കവെയാണ് താരം മലയാള സിനിമയുടെ വിഷങ്ങൾ പറയുന്നത്. കണ്ട സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട മലയാളം സിനിമ ഏതാണ് എന്നായിരുന്നു ചോദ്യം. ഭ്രമയുഗം എന്നായിരുന്നു ധ്രുവ് വിക്രമിന്റെ മറുപടി. പേർളി മാണി ഷോയിലായിരുന്നു നടന്റെ പ്രതികരണം. ഇതിന് പിന്നാലെ താരത്തിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായി. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ഭ്രമയുഗം.

ചർച്ചയായി ധ്രുവ് വിക്രമിന്റെ വാക്കുകൾ
ബ്ലാക്ക് ആൻഡ് വൈറ്റിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയിരുന്നത്. മലയാളത്തിന് പുറമെ മറ്റു പ്രേക്ഷകർക്കിടയിൽ ഇന്നും സിനിമയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം കാഴ്ചവെച്ചിരുന്നു. ഒരു ഹൊറർ ചിത്രമായിരുന്നു ഭ്രമയുഗം. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനവും കൊടുമൺ പോറ്റിയെന്ന കഥാപാത്രവും ഏറെ ചർച്ചയായിരുന്നു. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്.

മലയാളത്തിന് പുറമെ തരംഗമായി ആ ചിത്രം.
ഈ ചിത്രം 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് നിർമ്മിച്ചത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിച്ചത്. അതേസമയം, ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന അടുത്ത ചിത്രമാണ് ‘ഡീയസ് ഈറേ’. പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നത്. ഒക്ടോബർ 31 ന് ചിത്രം പുറത്തിറങ്ങും.

പ്രേക്ഷകരെ ഭീതിയിലാക്കാൻ കഴിവുള്ള ഒരു സിനിമ തന്നെയായിരിക്കും ‘ഡീയസ് ഈറേ’ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഹോർറോർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും കമന്റുകൾ വരുന്നുണ്ട്. സിനിമയുടെ ട്രെയിലറിന് മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. ട്രെയിലറിലെ പ്രണവിന്റെ അഭിനയവും വലിയ ചർച്ചയായിരുന്നു. കണ്ണാടിക്ക് മുന്നിൽ ആരെയും പേടിപ്പിക്കുന്ന മുഖഭാവങ്ങളോടെ നിൽക്കുന്ന പ്രണവിന്റെ ഷോട്ട് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്.Dhruv Vikram Talk About Bramayugam
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




