Dies Irae Break The Reports : മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ് പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’. 50 കോടിയിലേക്ക് സിനിമ ഉടൻ എത്തുമെന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ. സിനിമയെ കുറിച്ചും താരത്തിന്റെ പെറോഫോമൻസിനെ കുറിച്ചും നല്ല രീതിയിലുള്ള പ്രതികരണമാണ് ഉയരുന്നത്. ഇപ്പോഴിതാ സിനിമയുടെ ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്പനയുടെ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.

ബാഹുബലി ദി എപ്പിക്കിനെ പിന്നിലാക്കി ഡീയസ് ഈറേ
ഒപ്പമിറങ്ങിയ ബാഹുബലി ദി എപിക്നെ പിന്നിലാക്കിയുള്ള കണക്കുകളാണ് ഇപ്പോൾ വരുന്നത്. രാജമൗലി ചിത്രം ബാഹുബലി ദി എപ്പിക്ക് 28.42K ടിക്കറ്റുകളാണ് നാലാം ദിവസം വിറ്റഴിച്ചത്. എന്നാൽ ഇതിനെ പിന്നിലാക്കി ചിത്രം നാലാം ദിവസം ബുക്ക് മൈ ഷോയിലൂടെ 94.81K ടിക്കറ്റുകൾ വിറ്റഴിച്ചു എന്നാണ് റിപോർട്ടുകൾ. ബാഹുബലിയുടെ ആഗോള റീ റിലീസ് കളക്ഷൻ നിലവിൽ 40 കോടിയോളമാണ്. ഒരു റീ റിലീസ് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്.

ടിക്കറ്റ് വില്പനയിൽ ഒന്നാമൻ പ്രണവ് മോഹൻലാൽ ചിത്രം.
അതെ സമയം ഒടിടി സ്ട്രീമിങ് ആരംഭിച്ചിട്ടും കാന്താര ടിക്കറ്റ് വിൽപനയിൽ മുന്നിൽ തന്നെയുണ്ട്. 23.84K ടിക്കറ്റുകളാണ് വിറ്റത്. അതേസമയം നാല് ദിവസം കൊണ്ട് 44 കോടി രൂപയാണ് ഡീയസ് ഈറേ നേടിയത്. ചിത്രം വൈകാതെ 50 കോടിയിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം 2.38 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. മഞ്ഞുമ്മല്‍ ബോയ്സ്, മാർക്കോ, ലോക, ഹൃദയപൂര്‍വ്വം, എന്നി സിനിമകളുടെ ഫസ്റ്റ് ഡേ ടിക്കറ്റ് വിൽപ്പനയെ മറികടന്നിരിക്കുകയാണ് ‘ഡീയസ് ഈറേ’.

പ്രണവിന്റെ പ്രകടനവും ഡയലോഗ് ഡെലിവറിക്കും കയ്യടി ലഭിക്കുന്നുണ്ട്. ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ദി ഡേ ഓഫ് റാത്ത് എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്. Dies Irae Break The Reports
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




