Diya krishna Pregnancy Announcement

അതെ ഞാൻ ഗർഭിണിയാണ്; കുഞ്ഞിക്കാലിനായുള്ള കാത്തിരിപ്പിൽ ദിയ കൃഷ്ണ;മൂന്നാം മാസത്തെ സ്കാനിങ് കഴിയാനാണ് കാത്തിരുന്നത്; | Diya krishna Pregnancy Announcement

Diya krishna Pregnancy Announcement: ആരാധകരുടെ ചോദ്യങ്ങൾക്ക് ഒടുവിൽ മറുപടിയുമായി ദിയ കൃഷ്ണാ. സർപ്രൈസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം . മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. സിനിമാ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളും നിറയുന്ന ഈ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. ഇൻസ്റ്റയിലും യൂട്യുബിലും അനേകായിരം ആളുകളാണ് ഇവരെ ഫോള്ളോ ചെയ്യുന്നത്. കൃഷ്ണ കുമാറിന്റെ മൂത്ത മക്കളും നടിയുമായ അഹാന കൃഷ്ണക്കടക്കം എല്ലാവർക്കും ചാനലുകൾ ഉണ്ട്. നാല് […]

Diya krishna Pregnancy Announcement: ആരാധകരുടെ ചോദ്യങ്ങൾക്ക് ഒടുവിൽ മറുപടിയുമായി ദിയ കൃഷ്ണാ. സർപ്രൈസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം . മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. സിനിമാ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളും നിറയുന്ന ഈ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. ഇൻസ്റ്റയിലും യൂട്യുബിലും അനേകായിരം ആളുകളാണ് ഇവരെ ഫോള്ളോ ചെയ്യുന്നത്. കൃഷ്ണ കുമാറിന്റെ മൂത്ത മക്കളും നടിയുമായ അഹാന കൃഷ്ണക്കടക്കം എല്ലാവർക്കും ചാനലുകൾ ഉണ്ട്. നാല് പെണ്മക്കളാണ് കൃഷ്ണകുമാറിന് ഉള്ളത്. അഹാന,ദിയ,ഇഷാനി, ഹാൻസിക.എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണെങ്കിലും ദിയയോട്

പ്രേക്ഷകർക്ക് പ്രത്യേക ഇഷ്ടമാണ്. തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്താറുള്ള താരമിപ്പോൾ താൻ ഗർഭിണിയാണെന്ന വിവരവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു താരത്തിന്റെ വിവാഹം. സുഹൃത്തും ബിസിനസ്‌ പാർട്ണറുമായ അശ്വിൻ ഗണേഷിനെയാണ് ദിയ വിവാഹം കഴിച്ചത്. സോഫ്റ്റ്‌ വെയർ എഞ്ചിനീയർ കൂടിയാണ് അശ്വിൻ.

ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹിതരായത്. ദിയയുടെ തന്നെ ഡാൻസ് വീഡിയോകളിലൂടെയാണ് എല്ലാവരും അശ്വിനെ ആദ്യമായി കാണുന്നത്. തുടർന്ന് ദിയയുടെ യൂട്യൂബ് വ്ലോഗുകളിൽ എല്ലാം നിറസാനിധ്യമായിരുന്നു അശ്വിൻ. ഇരുവരും സുഹൃത്താക്കളാണെന്ന് പറഞ്ഞിരുന്നു

എങ്കിലും പ്രണയത്തിലാണോ എന്ന് ആരാധകർ സംശയിച്ചിരുന്നു. പിന്നീടാണ് അശ്വിൻ തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ദിയ പങ്ക് വെച്ചത്. പിന്നീട് തന്റെ വിവാഹവും എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്ക് വെച്ചിരുന്നു. ദിയയുടെ വിവാഹവും ആഘോഷവുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടിലേക്ക് പുതിയൊരു അഥിതി വരുന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. എല്ലാ വിശേഷങ്ങളും വ്ലോഗ്ഗിലൂടെ പങ്ക് വെക്കുന്ന താരമിപ്പോൾ ആദ്യ സ്കാനിങ്ങിന്റെ വീഡിയോ ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ്. ആദ്യമായി അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. അശ്വിനും അമ്മയോടുമൊപ്പമാണ് താരം ആശുപത്രിയിൽ എത്തിയത്. നിരവധി ആരാധകരാണ് താരത്തിനു ആശംസകളുമായി എത്തുന്നത്