ഡാൻസ് സ്റ്റെപ് തെറ്റിച്ച് ഹൻസിക; വളക്കാപ്പ് ചടങ്ങിന്റെ ഡാൻസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ..!! | Diya Krishna Valaikappu Dance Video Gets Viral

Diya Krishna Valaikappu Dance Video Gets Viral

Diya Krishna Valaikappu Dance Video Gets Viral : നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറും കുടുംബവും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. കുടുംബത്തിൽ നടക്കുന്ന എല്ലാ വിശേഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. ഇപ്പോൾ രണ്ടാമത്തെ മകളായ ദിയ കൃഷ്‌ണയുടെ വളകാപ് ചടങ്ങുകളുടെ വിശേഷങ്ങളാണ് പങ്കുവക്കുന്നത്. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ അടുത്തിടെ അഹാനയും ഇഷാനിയും ഹൻസികയും പുറത്തു വിട്ടിരുന്നു. ഇപ്പോളിതാ വളകാപ്പ് ചടങ്ങിന്റെ മനോഹരമായ വിഡിയോയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ആരാധകരുമായി പങ്കുവച്ചിരുന്നത്.

ഡാൻസ് സ്റ്റെപ് തെറ്റിച്ച് ഹൻസിക

പച്ചപ്പട്ടുസാരിയുടുത്ത് ആഭരങ്ങൾ അണിഞ്ഞ അതിസുന്ദരിയായിയയാണ് ദിയ ചടങ്ങിനെത്തിയത്. ഇപ്പോൾ സഹോദരിമാർക്കും ഭർത്താവ് അശ്വിനുമൊപ്പം നൃത്തം ചെയ്യുന്നതിന്റെ വിഡിയോയാണ് ദിയ പങ്കുവച്ചിരിക്കുന്നത്. ‘അശ്വിന് ഡാൻസ് ‌സ്റ്റെപ്പുകൾ അറിയില്ലായിരുന്നു’ എന്നാണ് വിഡിയോയിൽ ദിയ കുറിച്ചിരിക്കുന്നത്. എന്നാൽ വീഡിയോക്ക് നല്ല പ്രതികരണമാണ് ആരാധകർ നല്കുന്നത്. ‘സ്റ്റെപ്പ് അറിയില്ലെങ്കിലും അശ്വിൻ നന്നായി ഡാൻസ് കളിച്ചു’, ‘എല്ലാവരും നന്നായി കളിച്ചു’,’രണ്ടു പേരും എന്ത് ക്യൂട്ട് ആണ്’ തുടങ്ങിയ കമന്റുകളാണ് ആരാധകർ നൽകുന്നത്.
സഹോദരിമാരും പരിപാടിയിൽ ഡാൻസ് ചെയ്തിരുന്നു.

dance 11zon

വളക്കാപ്പ് ചടങ്ങിന്റെ ഡാൻസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഈ ഡാൻസ് വിഡിയോക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തമിഴ് പാട്ടുവച്ചാണ് മൂവരും ഡാൻസ് കളിച്ചത്. ഹൻസികയുടെ ഡാൻസിനാണു ആരാധകർ കൂടുതൽ എന്നാണ് കമന്റിൽ നിന്നും വ്യക്തമാകുന്നത്. പാട്ടിന്റെ അവസാനം ഹൻസിക സ്റ്റെപ്പ് തെറ്റിക്കുന്നുണ്ട്. എന്നാൽ സ്റ്റെപ് തെറ്റിയത് ‘അറിഞ്ഞില്ല’,’ക്യൂട്ടാണ്’, ‘ചിരിച്ച് ചത്തു’ എന്നാണ് ആരാധകർ പറയുന്നത്. അതോടൊപ്പം മൂവരുടെയും വസ്ത്രങ്ങളെ പറ്റിയും അഭിപ്രായങ്ങൾ വരുന്നുണ്ട്.

diya 11zon

പച്ചയിൽ വയലറ്റ് കസവുള്ള പട്ടുപാവാടയും വയലറ്റ് ബ്ലൗസുമായിരുന്നു ഇഷാനിയുടെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള ഹെവി ചോക്കറും കമ്മലും ആക്സസറീസായി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ വയലറ്റ് കാസവുള്ള വെള്ള ധാവണിയായിരുന്നു അഹാന ധരിച്ചത്. ഹൻസികയും ദാവണി ധരിച്ചാണ് എത്തിയത്. മൂവരും ഇത്തവണ വയലറ്റ് കളറിലാണ് സുന്ദരിമാരായത്. ദിയയുടെ വിവാഹ ദിനത്തിലും മൂവരും ശ്രദ്ദേയമായിരുന്നു. കല്യാണപെണ്ണിനെ കടത്തി വെട്ടും വിധത്തിലായിരുന്നു ഒരുങ്ങിയെത്തിയത്. ലൈറ്റ് പിങ്ക് കളർ ആയിരുന്നു വിവാഹവസ്ത്രം. Diya Krishna Valaikappu Dance Video Gets Viral

family 11zon

0/5 (0 Reviews)

Leave a Comment