Djokovic and Alcaraz reach finals

പത്താം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്ച് :വീണ്ടും അൽകാരസ് – ജോക്കോവിച്ച് പോരാട്ടം..!

Djokovic and Alcaraz reach finals: വിമ്പിൾഡൻ പുരുഷ സിംഗിൾസ് ഫൈനലിൽ വീണ്ടുമൊരു അൽകാരസ്- ജോക്കോവിച്ച് പോരാട്ടം. കൂടാതെ ഇത് ജോക്കോവിച്ചിന്റെ കരിയറിലെ പത്താം വിംബിൾഡൺ ഫൈനലിലേക്കുള്ള മുന്നേറ്റം കൂടിയാണ്. ഇന്നലെ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ ആധികാരിക ജയവുമായാണ് സ്‌പാനിഷ് താരം കാർലോസ് അൽകാരസും സെർബിയയുടെ നൊവാക് ജോക്കോവിച്ചും ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ ജയം അൽകാരസിനൊപ്പമായിരുന്നു. 25 – ാമത്തെ ഗ്രാന്റ് സ്ലാം കിരീടവും എട്ടാം വിംബിൾഡൺ കിരീടവും […]

Djokovic and Alcaraz reach finals: വിമ്പിൾഡൻ പുരുഷ സിംഗിൾസ് ഫൈനലിൽ വീണ്ടുമൊരു അൽകാരസ്- ജോക്കോവിച്ച് പോരാട്ടം. കൂടാതെ ഇത് ജോക്കോവിച്ചിന്റെ കരിയറിലെ പത്താം വിംബിൾഡൺ ഫൈനലിലേക്കുള്ള മുന്നേറ്റം കൂടിയാണ്. ഇന്നലെ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ ആധികാരിക ജയവുമായാണ് സ്‌പാനിഷ് താരം കാർലോസ് അൽകാരസും സെർബിയയുടെ നൊവാക് ജോക്കോവിച്ചും ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ ജയം അൽകാരസിനൊപ്പമായിരുന്നു.

25 – ാമത്തെ ഗ്രാന്റ് സ്ലാം കിരീടവും എട്ടാം വിംബിൾഡൺ കിരീടവും ലക്ഷ്യം വെക്കുന്ന രണ്ടാം സീഡ് ആയ ജ്യോക്കോവിച് 25 സീഡ് ആയ ഇറ്റാലിയൻ താരം ലോറൻസോ മുസെറ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെമിഫൈനലിൽ തകർത്തത്. 2 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും നാലു തവണ എതിരാളിയെ ബ്രേക്ക് ചെയ്ത ജ്യോക്കോവിച് നിർണായക സമയത്ത് ഏസുകൾ ഉതിർത്തു സർവീസ് നിലനിർത്തുന്ന കാഴ്ചയും മത്സരത്തിൽ കണ്ടു.

whatsapp icon
Kerala Prime News അംഗമാവാൻ

Djokovic and Alcaraz reach finals
Djokovic and Alcaraz reach finals

തനിക്ക് ആവുന്ന വിധം കളിച്ച ഇറ്റാലിയൻ താരത്തിന് പക്ഷെ ജ്യോക്കോവിച്ചിന് മുന്നിൽ ശരിക്ക് പിടിച്ചു നിൽക്കാൻ പോലും ആയില്ല. ആദ്യ സെറ്റ് 6-4 നു നേടിയ ജ്യോക്കോവിച് രണ്ടാം സെറ്റ് ടൈബ്രേക്കറിൽ ആണ് നേടിയത്. ഈ സെറ്റിൽ പിറകിൽ നിന്ന ശേഷം പൊരുതിയാണ് ജ്യോക്കോവിച് ടൈബ്രേക്കറിലേക്ക് കളി നീട്ടിയത്. തുടർന്ന് മൂന്നാം സെറ്റ് 6-4 നു നേടിയ ജ്യോക്കോവിച് സെന്റർ കോർട്ടിൽ മറ്റൊരു ജയം കുറിച്ചു ഫൈനലിലേക്ക് മുന്നേറി.

ഫൈനലിൽ നിലവിലെ ജേതാവും മൂന്നാം സീഡും ആയ കാർലോസ് അൽകാരസ് ആണ് ജ്യോക്കോവിച്ചിന്റെ ഫൈനലിലെ എതിരാളി. രണ്ടാം സെമിയിൽ ഒരുഘട്ടത്തിൽ പോലും ജോക്കോവിച്ചിന് വെല്ലുവിളിയുയർത്താൻ ഇറ്റലിയുടെ ലൊറൻസോ മുസെറ്റിക്ക് സാധിച്ചില്ല. ആദ്യ സെറ്റ് മുതൽ കോർട്ടിൽ നിറഞ്ഞാടിയ ജോക്കോയെ രണ്ടാം സെറ്റിൽ ടൈബ്രേക്കർ വരെ എത്തിക്കാൻ സാധിച്ചതോർത്ത് മുസെറ്റിക്ക് സമാധാനിക്കാം. മൂന്നാം സെറ്റിൽ പൊരുതിക്കളിച്ചെങ്കിലും ജോക്കോയുടെ ഫോർഹാൻഡ് ഷോട്ടുകൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ മുസെറ്റിക്ക് കഴിഞ്ഞില്ല.

Niranjan K

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

Leave a Comment

Your email address will not be published. Required fields are marked *