Act quickly
Blot, don’t rub
Use cold water first
Apply mild detergent
Use white vinegar for sweat stains
Baking soda for grease
Dress Stain Remove Tips: അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പല ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന ടിപ്പുകളിൽ പലതും പാളി പോവുകയും ഉദ്ദേശിച്ച രീതിയിൽ റിസൾട്ട് കിട്ടാത്ത അവസ്ഥയും പലപ്പോഴും സംഭവിക്കുന്നതാണ്. സമയം ലാഭിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഉപകാരപ്രദമായ കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
ഒരു ഗുളിക മാത്രം മതി ;
ഗ്യാസ് സ്റ്റൗവിന്റെ നടുഭാഗത്തായി ഉണ്ടാകുന്ന കടുത്ത കറകൾ എളുപ്പത്തിൽ കളയാനായി ഒരു കോട്ടൺ തുണിയിലേക്ക് അല്പം വിനാഗിരി ഒഴിച്ച് കറയുള്ള ഭാഗത്ത് നല്ലതുപോലെ തുടച്ചു കൊടുത്താൽ മാത്രം മതിയാകും. അടുക്കളയിൽ പണിയെടുത്തു കൊണ്ടിരിക്കുന്ന സമയത്ത് വീഡിയോയും മറ്റും ഫോണിൽ കാണുന്നതിനായി പേപ്പർ ഗ്ലാസ് ഉപയോഗിച്ച് ഒരു മൊബൈൽ ഹോൾഡർ നിർമ്മിച്ചിടുക്കാം. അതിനായി പേപ്പർ ഗ്ലാസിന്റെ ഒരുവശം പകുതി അളവിൽ കട്ട് ചെയ്ത് കളയുക. കട്ട് ചെയ്തതിന്റെ ഇരുവശത്തുമായി അല്പം കൂടി താഴ്ത്തി രണ്ട് കട്ടുകൾ കൂടി ഇട്ടു കൊടുക്കുക. ശേഷം മൊബൈൽ അതിനുമുകളിൽ വയ്ക്കുകയാണെങ്കിൽ നല്ല ഒരു മൊബൈൽ ഹോൾഡർ എന്ന രീതിയിൽ ഉപയോഗപ്പെടുത്താനായി സാധിക്കും.
ഇത് അറിയാതെ പോയാലോ ?.!!
അടുക്കളയിൽ ഏറെ സമയമെടുത്ത് ചെയ്യേണ്ട പണികളിൽ ഒന്നാണ് വെളുത്തുള്ളി വൃത്തിയാക്കൽ. ആ സമയം ലാഭിക്കാനായി ആദ്യം തന്നെ വെളുത്തുള്ളി അല്ലികൾ ആക്കി ഒരു പ്ലേറ്റിലേക്ക് ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് നല്ലതുപോലെ സ്പ്രഡ് ചെയ്ത ശേഷം ഉപയോഗിക്കുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ തൊലിയെല്ലാം പോയി വൃത്തിയായി കിട്ടുന്നതാണ്.
തുണികളിൽ പറ്റി പിടിച്ചിരിക്കുന്ന മഷി പോലുള്ള കടുത്ത കറകൾ വളരെ എളുപ്പത്തിൽ കളയാനായി സാധിക്കും. അതിനായി ആദ്യം തന്നെ കറയുള്ള ഭാഗത്ത് ഏതെങ്കിലും ഒരു പെർഫ്യൂം അടിച്ചു കൊടുക്കുക. ശേഷം അതിനു മുകളിലേക്ക് ഒരു പാരസെറ്റമോൾ ഗുളിക പൊടിച്ച് നല്ലതുപോലെ അപ്ലൈ ചെയ്തു കൊടുക്കുക. പിന്നീട് കറപിടിച്ച ഭാഗം വെള്ളത്തിൽ കഴുകിയെടുക്കുകയാണെങ്കിൽ കറയെല്ലാം എളുപ്പത്തിൽ പോയി കിട്ടുന്നതാണ്. ചെറിയ രീതിയിൽ കറ ഉണ്ടെങ്കിൽ ഒന്നോ രണ്ടോ തവണ ഇതേ പ്രോസസ് ചെയ്തു നോക്കാവുന്നതാണ്. ഉപകാരപ്രദമായ ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
Dress Stain Remove Tips
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.