Drishyam 3 Movie Pooja Ceremony

പ്രേക്ഷകരെ ആകാംഷയുടെ കൊടുമുടിയിൽ കൊണ്ടെത്തിച്ചു നാലാം ക്ലാസുകാരൻ; ജോർജുകുട്ടി മൂന്നാം വരവിനായി ഒരുങ്ങി കഴിഞ്ഞു..!! | Drishyam 3 Movie Pooja Ceremony

Drishyam 3 Movie Pooja Ceremony : സോഷ്യൽ മീഡിയ തുറന്നാൽ ആദ്യം വരുന്ന മുഖവും ആദ്യം വരുന്ന വാർത്തയും മോഹൻലാൽ എന്ന നടന വിസ്മയത്തിന്റേതാണ്. ഒരേ വര്ഷം ഹിറ്റ്‌ സിനിമകൾ മാത്രം കൈവരിക്കുക എന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടമാണ്. ഇപ്പോളിതാ നേട്ടത്തിന് പിന്നാലെ ഏറ്റവും വലിയ ബഹുമതിയായ ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ മോഹൻലാൽ. അതോടനുബന്ധിച്ചുള്ള വിശേഷങ്ങളും ആഘോഷങ്ങളും അവസാനിക്കും മുൻപ് തന്നെ അടുത്ത വാർത്തയും എത്തിയിരിക്കുന്നു. […]

Drishyam 3 Movie Pooja Ceremony : സോഷ്യൽ മീഡിയ തുറന്നാൽ ആദ്യം വരുന്ന മുഖവും ആദ്യം വരുന്ന വാർത്തയും മോഹൻലാൽ എന്ന നടന വിസ്മയത്തിന്റേതാണ്. ഒരേ വര്ഷം ഹിറ്റ്‌ സിനിമകൾ മാത്രം കൈവരിക്കുക എന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ ഒരു നേട്ടമാണ്. ഇപ്പോളിതാ നേട്ടത്തിന് പിന്നാലെ ഏറ്റവും വലിയ ബഹുമതിയായ ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ മോഹൻലാൽ. അതോടനുബന്ധിച്ചുള്ള വിശേഷങ്ങളും ആഘോഷങ്ങളും അവസാനിക്കും മുൻപ് തന്നെ അടുത്ത വാർത്തയും എത്തിയിരിക്കുന്നു. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന യ ദൃശ്യം 3 യുടെ ഷൂട്ടിംഗ് ആരംഭിച്ചു.

പ്രേക്ഷകരെ ആകാംഷയുടെ കൊടുമുടിയിൽ കൊണ്ടെത്തിച്ചു നാലാം ക്ലാസുകാരൻ

പൂത്തോട്ട ലോ കോളേജിൽ ആണ് പൂജയും മറ്റു കാര്യങ്ങളും ആരംഭിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങൾ സ്വീകരിച്ചത് പോലെ മൂന്നാം ഭാഗവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കട്ടെ എന്ന് മോഹൻലാൽ പറഞ്ഞു. വീണ്ടും ജോർജ് കുട്ടിയിലേക്ക് എത്തുമ്പോൾ എന്തെങ്കിലും വെളിപ്പെടുത്തലുകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അയാൾ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കും പേടിക്കണ്ട എന്നായിരുന്നു മോഹൻലാലിന്റെ താമസ രൂപേണയുള്ള മറുപടി. ഈ സിനിമ ഒരു തടസ്സവും കൂടാതെ ഷൂട്ടിംഗ് ആരംഭിക്കണം എന്ന് മാത്രമല്ല ചിത്രം ഒരു സൂപ്പർഹിറ്റ് ആകണമേ എന്നാണ് ഞാനും പ്രാർത്ഥിക്കുന്നത്.

ജോർജുകുട്ടി മൂന്നാം വരവിനായി ഒരുങ്ങി കഴിഞ്ഞു..

ആദ്യ രണ്ട് ഭാഗങ്ങളും മനസിലേറ്റിയ പ്രേക്ഷകർ ഈ മൂന്നാം ഭാഗത്തെയും സ്വീകരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എന്ന് ജിത്തു ജോസഫ് പറഞ്ഞു. ഒരു സാധാരണ സിനിമയാണ് ദൃശ്യം 3 എന്നും അമിത പ്രതീക്ഷയോടെ ആരും വരരുതെന്നും ജീത്തു ജോസഫ് പറഞ്ഞു. പൂജയിൽ പങ്കെടുത്ത ശേഷം ഉച്ചയോടെ മോഹൻലാൽ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിക്കാനായി ഡൽഹിയിലേക്ക് പോകും. മോഹൻലാൽ ഉൾപ്പെടെയുള്ളവർ പൂജയ്ക്ക് എത്തിയിട്ടുണ്ട്. 55 ദിവസം കൊണ്ട് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു.

ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു ‘ദൃശ്യം’. ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും നിലനില്പിനുള്ള പോരാട്ടങ്ങൾ മലയാള പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അത്രമേൽ സ്വീകാര്യതയുണ്ടാക്കാൻ സിനിമക്ക് കഴിഞ്ഞു. മലയാളത്തിന് പുറമെ തമ്മിൽ തെലുങ്ക് ഹിന്ദി ഭാഷകളിലേക്ക് സിനിമ മാറ്റിയെടുക്കുകയും ചെയ്തിരുന്നു. ഇനി ജോർജുകുട്ടിയുടെ മൂന്നാം വരവിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. Drishyam 3 Movie Pooja Ceremony