drishyam 3 release

ജോർജുകുട്ടിയും കുടുംബവും പ്രേക്ഷകരിലേക്ക് എത്താൻ ഇനി സമയമായി; ദൃശ്യം 3 റിലീസ് പ്രഖ്യാപിച്ചു..!! | drishyam 3 release

drishyam 3 release : ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3 . ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഏപ്രിൽ 2 ന് തീയേറ്ററുകളിൽ എത്തും. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ളമോഷൻ പോസ്റ്റർ മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ‘വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്. ജോർജുകുട്ടിയും കുടുംബവും പ്രേക്ഷകരിലേക്ക് എത്താൻ ഇനി സമയമായി ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് […]

drishyam 3 release : ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3 . ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഏപ്രിൽ 2 ന് തീയേറ്ററുകളിൽ എത്തും. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ളമോഷൻ പോസ്റ്റർ മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ‘വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

ജോർജുകുട്ടിയും കുടുംബവും പ്രേക്ഷകരിലേക്ക് എത്താൻ ഇനി സമയമായി

ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് നിർമാതാക്കൾ നേരത്തെ പുറത്തു വിട്ടിരുന്നു. ഒക്ടോബറിലാണ് ഹിന്ദി പതിപ്പിന്റെ റിലീസ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. ഒന്നാം ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗവും തരംഗമായിരുന്നു. മലയാള സിനിമയിലെ ആദ്യത്തെ 50 കോടി ചിത്രമായിരുന്നു ദൃശ്യം.

ദൃശ്യം 3 റിലീസ് പ്രഖ്യാപിച്ചു..

നിലവിൽ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയിരുന്നത്. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങിയത്.

ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു എത്തിയത്. രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണിൽ ആണ് സിനിമ ഒരുങ്ങുന്നതെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. കുറച്ചുകൂടി ഇമോഷണൽ ആയിരിക്കും മൂന്നാം ഭാഗം. ജോർജ്കുട്ടിയുടെ കുടുംബത്തിൽ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങൾ ആണ് ചിത്രത്തിൽ കാണിക്കുന്നത്. ഇന്നലെമാണ് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞത്.drishyam 3 release