EAR BUDS

ഫുൾ വോയ്‌സിൽ ആണോ പാട്ട് കേൾക്കുന്നത്? എന്നാൽ ഇത് ശ്രദ്ധിക്കുക

ഇലക്ട്രോണിക് യുഗത്തിൽ മനുഷ്യന്റെ സന്തതസഹചാരിയാണ് ഇയർഫോൺ അഥവാ ഇയർ ബഡ്‌സ്. നമുക്കിടയിൽ പലരും ഇയർഫോൺ ഉപയോഗത്തിനു അടിമകളുമാണ്. മണിക്കൂറുകളോളം ഇത് വെച്ച് പാട്ടുകേട്ടാണ് പലരും ഉറങ്ങുന്നത് . ഇതെല്ലാം എത്രത്തോളം ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ? നിങ്ങളുടെ കേൾവിയെ സാരമായി ബാധിക്കുന്നതാണ് അമിതമായ ഇയർഫോൺ ഉപയോഗം. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കേൾവി ശക്തി ക്രമമായി കുറഞ്ഞുവരികയും ചെയ്യും. കുറേ സമയം തുടർച്ചയായി ഉയർന്ന ശബ്ദത്തിൽ ഇത് കേട്ടാൽ ഇയർഫോൺ പ്രവർത്തിപ്പിച്ചാൽ അത് കേൾവി ശക്തിയെ സാരമായി ബാധിക്കും. ചെവിയുടെ […]

ഇലക്ട്രോണിക് യുഗത്തിൽ മനുഷ്യന്റെ സന്തതസഹചാരിയാണ് ഇയർഫോൺ അഥവാ ഇയർ ബഡ്‌സ്. നമുക്കിടയിൽ പലരും ഇയർഫോൺ ഉപയോഗത്തിനു അടിമകളുമാണ്. മണിക്കൂറുകളോളം ഇത് വെച്ച് പാട്ടുകേട്ടാണ് പലരും ഉറങ്ങുന്നത് . ഇതെല്ലാം എത്രത്തോളം ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ? നിങ്ങളുടെ കേൾവിയെ സാരമായി ബാധിക്കുന്നതാണ് അമിതമായ ഇയർഫോൺ ഉപയോഗം. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കേൾവി ശക്തി ക്രമമായി കുറഞ്ഞുവരികയും ചെയ്യും.

കുറേ സമയം തുടർച്ചയായി ഉയർന്ന ശബ്ദത്തിൽ ഇത് കേട്ടാൽ ഇയർഫോൺ പ്രവർത്തിപ്പിച്ചാൽ അത് കേൾവി ശക്തിയെ സാരമായി ബാധിക്കും. ചെവിയുടെ ആന്തരിക ഭാഗത്ത് കേൾവിശക്തിയെ നിയന്ത്രിക്കുന്ന വളരെ നേർത്ത ഒരു സ്ഥലമുണ്ട്. കൊക്ലിയ എന്നാണ് ഇതിന്റെ പേര്. ഇയർഫോണിലൂടെയുള്ള ഉയർന്ന ശബ്ദം ചെവിയിലേക്ക് എത്തുമ്പോൾ അത് മർദ്ദം കൂടാൻ കാരണമാകുന്നു. നേർത്ത ഫ്ളൂയിഡ് അടങ്ങിയ കൊക്ലിയയെ ഇത് സാരമായി ബാധിക്കും. ഇയർഫോണിലെ ഉയർന്ന ശബ്ദദം വളരെ സാരമായി തന്നെ കേൾവി ശക്തിയെ ബാധിക്കും.

ഇയർ ബഡ്‌സ് ഉപയോഗിക്കുമ്പോൾ 60 ശതമാനത്തിൽ അധികം ശബ്ദം വയ്ക്കരുത്. വലിയ ശബ്ദത്തിൽ ഇയർഫോൺ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരാശരി ശബ്ദ്‌ദത്തിൽ മാത്രമായിരിക്കണം ഇയർഫോണിൽ പാട്ട് കേൾക്കേണ്ടത്. മാത്രമല്ല ഇയർഫോണിനേക്കാൾ ഹെഡ്ഫോൺ ഉപയോഗിക്കുന്നതാണ് ചെവിയുടെ ആരോഗ്യത്തിനു നല്ലത്.

ഒരാൾ ഉപയോഗിച്ച ഇയർഫോൺ മാറിമാറി ഉപയോഗിക്കുന്ന ശീലവും നമുക്കിടയിലുണ്ട്. എന്നാൽ ഇതും ആരോഗ്യത്തിനു ദോഷം ചെയ്യും. ഒരാളുടെ ചെവിക്കുള്ളിലെ ബാക്ടീരിയ മറ്റൊരാളിലേക്ക് പകരാൻ ഇത് കാരണമാകും. അതിലൂടെ നിരവധി രോഗങ്ങൾ ഉണ്ടാകും. തുടർച്ചയായി 30 മിനിറ്റിൽ അധികം ഇയർഫോൺ ഉപയോഗിക്കരുത്.