thumb min

കാഴ്ച ശക്തി മെച്ചപ്പെടുത്തണോ? ഇവ പതിവാക്കിക്കോളൂ.!!

Eye health tips: കാഴ്ചകളെല്ലാം തെളിമയുള്ളതായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. കാഴ്ചയെ ബാധിക്കുന്ന രോഗങ്ങള്‍ അല്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ എല്ലാവരെയും പെട്ടെന്ന് വിഷമത്തിലാക്കും. ഇന്ന് ലാപ്പ്‌ടോപ്പുകള്‍, മൊബൈലുകള്‍, ടാബുകള്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചു വരികയാണ്. അതുകൊണ്ട് തന്നെ കണ്ണിന്റെ കാഴ്ചയെയും ഇത് ബാധിക്കുന്നുണ്ട്. കാഴ്‌ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം. ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ്, വ്യായാമം ഇല്ലായ്മ എന്നിവ കണ്ണിന്റെ ആരോഗ്യത്തിനെ സാരമായി ബാധിക്കുന്നു. ഇതോടൊപ്പം ജീവിത […]

Eye health tips: കാഴ്ചകളെല്ലാം തെളിമയുള്ളതായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. കാഴ്ചയെ ബാധിക്കുന്ന രോഗങ്ങള്‍ അല്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ എല്ലാവരെയും പെട്ടെന്ന് വിഷമത്തിലാക്കും. ഇന്ന് ലാപ്പ്‌ടോപ്പുകള്‍, മൊബൈലുകള്‍, ടാബുകള്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചു വരികയാണ്. അതുകൊണ്ട് തന്നെ കണ്ണിന്റെ കാഴ്ചയെയും ഇത് ബാധിക്കുന്നുണ്ട്. കാഴ്‌ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം. ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ്, വ്യായാമം ഇല്ലായ്മ എന്നിവ കണ്ണിന്റെ ആരോഗ്യത്തിനെ സാരമായി ബാധിക്കുന്നു. ഇതോടൊപ്പം ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റങ്ങളും കാഴ്ച്ചക്കുറവിന് കാരമായേക്കാം.

inside min

ആ ഒരു സാഹചര്യത്തിൽ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ആരോഗ്യ പൂർണ്ണമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തുള്ള 1.3 ബില്ല്യണ്‍ ജനങ്ങള്‍ക്ക് കാഴ്ച സംബന്ധിച്ച്അസുഖം കണ്ടെത്തിയിട്ടുണ്ട്. കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാൻ ചില പോഷകങ്ങൾ പ്രധാനമാണ്. ല്യൂട്ടിൻ, സിയാക്സാന്തിൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡ് എന്നിവയാണ് അതിൽ പ്രധാനം. കണ്ണിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…

whatsapp icon
Kerala Prime News അംഗമാവാൻ

ക്യാരറ്റ്

എല്ലാവര്‍ക്കും അറിയാവുന്നത് പോലെ കാരറ്റിന്റെ ഏറ്റവും പ്രധാന ഗുണങ്ങളിലൊന്നാണ് കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നത്. ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ വൈറ്റാമിന്‍ എ ആയി മാറും. കാഴ്ച ശക്തി വര്‍ധിപ്പിക്കാനുള്ള ഘടകമായി ഇത് പ്രവര്‍ത്തിക്കുന്നു. വൈറ്റാമിന്‍ എയുടെ കുറവ് മൂലം ഉണ്ടാകുന്ന പല രോഗങ്ങളെ പ്രതിരോധിക്കാന്‍ ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയ മത്തങ്ങ, മധുരക്കിഴങ്ങ്, ചേന, ചീര എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

നട്‌സുകള്‍

കപ്പലണ്ടി കൊറിച്ചിരിക്കുന്നവര്‍ ഒരു നല്ല വാർത്ത അത് നിങ്ങളുടെ കണ്ണിന്റെ കാഴ്ച ശക്തി വര്‍ധിപ്പിക്കും. കപ്പലണ്ടിയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് കണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം ആവശ്യമുള്ളതാണ്. കപ്പലണ്ടി കൂടാതെ ബദാം, വാള്‍നട്ട് എന്നിവയെല്ലാം കാഴ്ച ശക്തിക്ക് വളരെ നല്ലതാണ്.

മുട്ട

കണ്ണിനെ സംരക്ഷിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. മുട്ടയിലെ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും.

ഇലക്കറികള്‍

കാഴ്ച ശക്തിയ്ക്ക് ഏറ്റവും കൂടുതല്‍ അത്യാവശ്യമാണ് പോഷകാഹാരം. ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മുരിങ്ങയിലയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. ഇലക്കറികളില്‍ ഉള്ള ലൂട്ടെന്‍, സിയക്സാന്തിന്‍ എന്നീ പദാര്‍ത്ഥങ്ങള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും. ഒപ്പം ഇവയിലെ വിറ്റാമിന്‍ സി കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മുരിങ്ങയിലയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. അതുപോലെ ചീരയും കണ്ണിന്റെ കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നു.

Eye health tips

മത്സ്യം

മത്സ്യം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ഒമേഗാ 3 ഫാറ്റി ആസിഡുകള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്. മത്തി, അയല, ചൂര മീനുകളില്‍ ധാരാളം ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

Read also: അമിത വണ്ണം കുറക്കാം ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിലൂടെ. ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ച് കൂടുതൽ അറിയാം !!

Niranjan K

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

2 thoughts on “കാഴ്ച ശക്തി മെച്ചപ്പെടുത്തണോ? ഇവ പതിവാക്കിക്കോളൂ.!!”

  1. Pingback: മോര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണോ?ശാസ്ത്രീയമായി അതിന്റെ ഗുണങ്ങൾ അറിയാം!! Buttermilk health benefits 1 super

  2. Pingback: മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു!! malaria found in malappuram 1 super

Leave a Comment

Your email address will not be published. Required fields are marked *