കേരള ബ്ലാസ്റ്റേഴ്സിലൂടെ (Kerala blasters) വളർന്നുവന്ന മലയാളി സൂപ്പർ താരമാണ് വിബിൻ മോഹനൻ. മധ്യനിരയിൽ കളിക്കുന്ന ഈ താരം ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala blasters) പ്രധാന ഘടകമാണ്. സ്ഥിരമായി കൊണ്ട് നമുക്ക് ഇദ്ദേഹത്തെ സ്റ്റാർട്ടിങ് ഇലവനിൽ കാണാൻ കഴിയും. മാത്രമല്ല എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ വിബിന് സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇന്ത്യൻ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പലപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകർ ഉന്നയിച്ചിരുന്നു. (kerala blasters player vibin)
ഒടുവിൽ ഇന്ത്യയുടെ പരിശീലകനായ മനോളോ മാർക്കസ് അത് പരിഗണിക്കുകയും ചെയ്തു. കഴിഞ്ഞ മലേഷ്യക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷമാണ് അദ്ദേഹത്തെ പരിശീലകൻ കളത്തിലേക്ക് ഇറക്കിയത്. എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള സമയം അദ്ദേഹത്തിന് ലഭിക്കാത്തതിൽ ആരാധകർ നിരാശരായിരുന്നു.
പക്ഷേ ഇന്ത്യയുടെ ജേഴ്സി അണിഞ്ഞുകൊണ്ട് കളിക്കാൻ സാധിച്ചു എന്നുള്ളത് തന്നെ വളരെ അഭിമാനകരമായ നേട്ടമാണ്. അക്കാര്യം വിബിൻ തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ടീമിന് അരങ്ങേറ്റം കുറിച്ച ഒരു ഫോട്ടോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വിബിന്റെ (Kerala blasters player) വാക്കുകൾ നോക്കാം.
kerala blasters player vibin
‘ഇന്ത്യക്ക് വേണ്ടി അരങ്ങേറാൻ സാധിച്ചിരിക്കുന്നു. എന്റെ കുട്ടിക്കാലം തൊട്ടേയുള്ള ഒരു സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നത്. ഇന്ത്യൻ ദേശീയ ടീമിന്റെ ജേഴ്സി അണിഞ്ഞുകൊണ്ട് കളിക്കളത്തിലേക്ക് ഇറങ്ങാൻ സാധിച്ചു എന്നുള്ളത് എനിക്ക് വളരെയധികം അഭിമാനം നൽകുന്ന ഒരു കാര്യമാണ്. ഒരുപാട് കൃതാർത്ഥതയും ഉണ്ട്.ഞാൻ ഏറെ സ്നേഹിക്കുന്ന ഈ രാജ്യത്തിനുവേണ്ടി സർവ്വതും നൽകും. തുടക്കം തൊട്ടേ എന്നിൽ വിശ്വസിക്കുകയും എന്റെ കൂടെ നിൽക്കുകയും ചെയ്ത എല്ലാവരോടും ഞാൻ നന്ദി പറയുന്നു ” ഇതാണ് വിബിൻ മോഹനൻ (Kerala blasters players) എഴുതിയിട്ടുള്ളത്.
ഇനി കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പമാണ് അദ്ദേഹം കളിക്കുക. ബ്ലാസ്റ്റേഴ്സ് (Kerala blasters) നിലവിൽ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ഇതുവരെ രണ്ടു വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. അടുത്ത മത്സരത്തിൽ ചെന്നൈയെ തോൽപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
Read also: സ്റ്റാറേയുടെ ഭാവി തുലാസിലാണ്, നിർണായക വിവരങ്ങളുമായി ഷൈജു ദാമോദരൻ