അങ്ങിനെയൊരു കാര്യം സംഭവിക്കാൻ പോകുന്നില്ല, ബ്ലാസ്റ്റേഴ്‌സ് പരിശീലകനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ക്ലബ് സിഇഒ

Kerala blasters ceo news

മൂന്നു വർഷത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) ഏറ്റവും മോശം ഫോമിലുള്ള സീസണാണ് ഇത്തവണത്തേത്. പ്രതീക്ഷ നൽകിയ തുടക്കം ആയിരുന്നെങ്കിലും പല മത്സരവും അനാവശ്യമായ രീതിയിൽ കൈവിട്ട ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് നിൽക്കുന്നത്. മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ മൂന്നു സീസണുകൾക്ക് ശേഷം പ്ലേ ഓഫ് കളിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞേക്കില്ല. (Kerala blasters ceo news)

അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala blasters) പരിശീലകനായ മൈക്കൽ സ്റ്റാറെയുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കമന്റേറ്ററായ ഷൈജു ദാമോദരനാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത രണ്ടു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ മൈക്കൽ സ്റ്റാറെയെ പുറത്താക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ ഈ വാർത്ത നിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒയായ (Kerala blasters CEO) അഭിക് ചാറ്റർജി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം സ്റ്റാറെയെ പുറത്താക്കാനുള്ള പദ്ധതിയില്ലെന്ന് വ്യക്തമാക്കിയത്. താൻ നേരത്തെ പറഞ്ഞ കാര്യങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും ഈ വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ യാതൊരു സത്യവുമില്ലെന്നുമാണ് അദ്ദേഹം കഴിഞ്ഞ ദിവസം കുറിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുൻപും സ്റ്റാറെയുമായി ബന്ധപ്പെട്ട് സമാനമായ അഭ്യൂഹം ചില ട്വിറ്റർ അക്കൗണ്ടുകളിലൂടെ പുറത്തു വന്നിരുന്നു. അപ്പോൾ തന്നെ അഭിക് ചാറ്റർജി ഇതേ മറുപടി നൽകിയതാണ്. ഇപ്പോൾ ഷൈജുവിനെപ്പോലെ ബ്ലാസ്റ്റേഴ്‌സുമായി അടുത്ത ബന്ധമുള്ള ഒരാൾ പുറത്തു വിട്ട അഭ്യൂഹമായതിനാലാകാം അദ്ദേഹം വീണ്ടുമത് നിഷേധിച്ചു രംഗത്തു വരാൻ കാരണമായത്.

Kerala blasters ceo news

മൈക്കൽ സ്റ്റാറെയെ (Kerala blasters coach) പുറത്താക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവശ്യപ്പെടാൻ സാധ്യത കുറവാണ്. മികച്ച ഇന്ത്യൻ താരങ്ങളെ എത്തിക്കാൻ മാനേജ്‌മെന്റ് വിമുഖത കാണിക്കുന്നതാണ് ടീമിനെ പ്രതിസന്ധിയിലേക്ക് നയിക്കുന്നതെന്ന് മനസിലാക്കാൻ ആരാധകർക്ക് കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ ടീം മോശം ഫോമിലേക്ക് പോയാൽ മാനേജ്‌മെന്റിനെതിരെ തന്നെയാകും കൂടുതൽ പ്രതിഷേധം ഉണ്ടാവുക.

Read also: ഇന്ത്യക്ക് വേണ്ടിയുള്ള അരങ്ങേറ്റം, പ്രതികരിച്ച് വിബിൻ മോഹനൻ

Leave a Comment