ഗ്യാസ് സ്റ്റൗവിൽ തീ കുറഞ്ഞു പോവുന്നുണ്ടോ? ഈ ട്രിക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ ;സൂപ്പർ ആയി തീ കത്തും.!! | Gas Stove Cleaning Tip

gas stove

Use baking soda paste
Spray vinegar for shine
Wipe daily with soapy water
Scrub grates with brush
Soak burners overnight
Use lemon for grease

Cleaning Tip:ഇന്ന് മിക്ക വീടുകളിലും പാചക ആവശ്യങ്ങൾക്കായി ഗ്യാസ് സ്റ്റൗ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ പാചകം ചെയ്തെടുക്കാനായി ഗ്യാസ് സ്റ്റൗവുകൾ ഉപകാരപ്രദമാണെങ്കിലും അതിൽ ചെറിയ രീതിയിലുള്ള കരടുകളോ മറ്റോ കയറിക്കഴിഞ്ഞാൽ തീ വരുന്നത് വളരെ കുറവാവുകയും പിന്നീട് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. അതേസമയം ഗ്യാസിൽ തീ വരാത്ത പ്രശ്നം പൂർണമായും ഇല്ലാതാക്കാനായി ചെയ്തു നോക്കാവുന്ന കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

ഈ ട്രിക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ ;

സ്റ്റൗവിലേക്ക് ആവശ്യത്തിന് തീ വരുന്നില്ല എങ്കിൽ ആദ്യം പരിശോധിക്കേണ്ട ഭാഗം ഗ്യാസ് സിലിണ്ടർ തന്നെയാണ്. ഗ്യാസ് സിലിണ്ടർ പരിശോധിക്കുന്നതിന് മുൻപായി അതിലുള്ള നോബ് ഓഫ് ചെയ്തു വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം സിലിണ്ടറിന്റെ മുകൾഭാഗത്തുള്ള ക്യാപ്പ് പതുക്കെ വലിച്ചെടുക്കുക. ഇപ്പോൾ ഉൾവശത്തായി കാണുന്ന ചെറിയ വാഷർ ഒരു സേഫ്റ്റിപിന്നോ മറ്റോ ഉപയോഗിച്ച് പുറത്തേക്ക് എടുത്ത് വീണ്ടും നല്ല ടൈറ്റായി പ്രസ് ചെയ്തു കൊടുക്കുക. സിലിണ്ടറിന്റെ വാഷർ ലൂസായി ഇരിക്കുകയാണെങ്കിൽ ആവശ്യത്തിനുള്ള തീ ബർണറിൽ നിന്നും ലഭിക്കുകയില്ല.

സൂപ്പർ ആയി തീ കത്തും.!!

അടുത്തതായി ബർണർ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കണമെന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അല്പം മഞ്ഞൾ പൊടിയും എണ്ണയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ബർണർ അതിൽ മുക്കിവച്ച് ക്ലീൻ ചെയ്തെടുക്കുകയാണെങ്കിൽ അതിനകത്തുള്ള ചെറിയ കരടുകളും മറ്റും എളുപ്പത്തിൽ പോയി കിട്ടുന്നതാണ്.

ഗ്യാസ് സ്റ്റൗവിന്റെ സൈഡ് ഭാഗങ്ങളും പുറംഭാഗവുമെല്ലാം വിനാഗിരി ഉപയോഗപ്പെടുത്തി ക്ലീൻ ചെയ്തെടുക്കാം. അതിനായി അല്പം വിനാഗിരി ഗ്യാസ് സ്റ്റൗവിന്റെ എല്ലാ ഭാഗത്തുമായി സ്‌പ്രെഡ്‌ ചെയ്തു കൊടുക്കുക. ശേഷം ഒരു തുണിയോ സ്ക്രബ്ബറോ ഉപയോഗിച്ച് ചെറുതായി ഉരച്ചു കൊടുക്കുമ്പോൾ തന്നെ കറകളെല്ലാം പോയി കിട്ടുന്നതാണ്. അടുത്തതായി ബർണറിലേക്ക് കണക്ട് ചെയ്തിട്ടുള്ള നോബിന്റെ ഭാഗം എങ്ങനെ ക്ലീൻ ചെയ്തെടുക്കാമെന്ന് പരിശോധിക്കാം. അതിനായി സ്റ്റൗവിലേക്ക് കണക്ട് ചെയ്തിട്ടുള്ള പൈപ്പിന്റെ കണക്ഷന്റെ ഭാഗം കൃത്യമായി പരിശോധിക്കുക. ഇവിടെ ചെറിയ കരടുകളും മറ്റും അടിഞ്ഞിട്ടുണ്ടെങ്കിൽ ഒരു സേഫ്റ്റി പിൻ ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

Gas Stove Cleaning Tip

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ

0/5 (0 Reviews)

Leave a Comment