Gold Chain Gifted For Pet Dogs Birthday: നായയും മനുഷ്യനും തമ്മിലുള്ള ബന്ധം സമാനതകളില്ലാത്തതാണ്. “മനുഷ്യൻ്റെ ഉറ്റ ചങ്ങാതി” എന്ന പ്രസിദ്ധമായ വാചകം എല്ലാ അർത്ഥത്തിലും ശരിയാണ്, കാരണം ഒരു നായയും അതിൻ്റെ ഉടമയും തമ്മിലുള്ള ബന്ധം ശരിക്കും സവിശേഷമാണ്.
ഇപ്പോഴിതാ മുംബൈയിലെ ഒരു സ്ത്രീ തൻ്റെ വളർത്തുനായയുടെ ജന്മദിനത്തിന് 2.5 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ടൈഗർ എന്ന് വിളിക്കുന്ന വളർത്തു നായയുടെ പിറന്നാൾ ദിനത്തിലാണ് ഇത്തരത്തിൽ യുവതി 2.5 ലക്ഷം രൂപയുടെ സ്വർണ്ണ ചെയിൻ സമ്മാനമായി നൽകിയത്.
യുവതിയും നായയും ഒരുമിച്ച് ജ്വല്ലറിയിൽ എത്തിയാണ് 35 ഗ്രാമിൻ്റെ സ്വർണ്ണ ചെയിൻ വാങ്ങിയത്. ചെമ്പൂർ പ്രദേശത്ത് താമസിക്കുന്ന സൽദന എന്ന യുവതിയാണ് തൻ്റെ പ്രിയപ്പെട്ട വളർത്തു നായക്കായി സ്വർണ്ണ ചെയിൻ വാങ്ങിയത്.അതിൻ്റെ വീഡിയോ സ്വർണം വാങ്ങിയ അനിൽ ജ്വല്ലറിയാണ് അവരുടെ സമൂഹമാധ്യമ പേജിൽ പങ്കുവെച്ചത് .
Gold Chain Gifted For Pet Dogs Birthday
മാല തിരഞ്ഞെടുക്കുന്നത് വരെ നായ ക്ഷമയോടെ കാത്തിരിക്കുന്നതും, സ്വര്‍ണ ചെയിന്‍ കഴുത്തില്‍ ഇട്ടപ്പോള്‍ സ്നേഹത്തോടെ നായ വാല് ആട്ടുന്നതുമെല്ലാം വിഡിയോയിലുണ്ട്. വിഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.
Anupama is a seasoned content writer with a background in journalism. She has written for various industries, including finance, marketing, and entertainment. Her writing approach is concise, witty, and engaging, with a focus on driving results. When not writing, she enjoys reading and exploring new ideas.