കേരള ബ്ലാസ്റ്റേഴ്സ് (kerala blasters) കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലാണ് പുറത്തായത്. സീസണിന്റെ ആദ്യപകുതിയിൽ ഗംഭീര പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ഒരുപാട് തോൽവികൾ കേരള ബ്ലാസ്റ്റേഴ്സിന് (kerala blasters) ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. അങ്ങനെ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് (kerala blasters players) വേണ്ടി ഗംഭീര പ്രകടനമായിരുന്നു സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസ് നടത്തിയിരുന്നത്. 17 മത്സരങ്ങളായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. അതിൽ നിന്ന് 16 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 13 ഗോളുകളും മൂന്ന് അസിസ്റ്റുകളുമായിരുന്നു അദ്ദേഹം സ്വന്തമാക്കിയിരുന്നത്. ഐഎസ്എല്ലിലെ (ISL) ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയതും അദ്ദേഹം തന്നെയായിരുന്നു.
🚨| Dimitrios Diamantakos picked as @Transfermarkt ISL Player Of The Season 2023/24 🌟🇬🇷 #KBFC pic.twitter.com/GIlqfsLs6Q
— KBFC XTRA (@kbfcxtra) November 21, 2024
എന്നാൽ കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി അദ്ദേഹം ക്ലബ്ബിനോട് വിടപറഞ്ഞു.നിലവിൽ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. അവിടെ ഐഎസ്എല്ലിൽ (ISL) പ്രതീക്ഷിച്ച പോലെയുള്ള ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 5 മത്സരങ്ങൾ കളിച്ചിട്ട് ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.
kerala blasters players
എന്നാൽ കഴിഞ്ഞ സീസണിലെ ഗംഭീരപ്രകടനത്തിന്റെ ഫലമായിക്കൊണ്ട് ഒരു പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ട്രാൻസ്ഫർ മാർക്കറ്റ് ഇന്ത്യയുടെ ഏറ്റവും മികച്ച ഐഎസ്എൽ (ISL) താരത്തിനുള്ള പുരസ്കാരമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. കഴിഞ്ഞ സീസൺ അവസാനിച്ചതിനുശേഷം ആയിരുന്നു അദ്ദേഹത്തെ ബെസ്റ്റ് പ്ലെയറായിക്കൊണ്ട് തിരഞ്ഞെടുത്തത്. എന്നാൽ അതിന്റെ പുരസ്കാരം ഇപ്പോഴാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ആ പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നിൽക്കുന്ന ചിത്രങ്ങളൊക്കെ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
വലിയ ഒരു സാലറി വാഗ്ദാനം ചെയ്തുകൊണ്ടാണ് ദിമിയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. അദ്ദേഹത്തെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് (kerala blasters) താല്പര്യമുണ്ടായിരുന്നു. അതിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്ക് പോയത്. പകരം ജീസസ് ജിമിനസിനെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്.