എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ വെമ്പി നിൽക്കുകയാണ്: തുറന്ന് പറഞ്ഞ് നോവ

kerala blasters vs chennaiyin

കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) ഇപ്പോൾ അടുത്ത മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഉള്ളത്. വരുന്ന ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala blasters) എതിരാളികൾ ചെന്നൈയിൻ എഫ്സിയാണ്. വരുന്ന ഞായറാഴ്ചയാണ് ഈ മത്സരം നടക്കുക. കേരള ബ്ലാസ്റ്റേഴ്സിന് ഇത് ഹോം മത്സരമാണ്. അതുകൊണ്ടുതന്നെ മൂന്ന് പോയിന്റുകളും കരസ്ഥമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. (kerala blasters vs chennaiyin)

സൂപ്പർ താരം നോവ സദോയിക്ക് പരിക്ക് കാരണം ചില മത്സരങ്ങൾ നഷ്ടമായിരുന്നു. എന്നാൽ കഴിഞ്ഞ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിന്റെ രണ്ടാം പകുതിയിൽ അദ്ദേഹം തിരിച്ചെത്തിയിരുന്നു. ഇപ്പോൾ അദ്ദേഹം പൂർണമായും തയ്യാറായിട്ടുണ്ട്. ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിന്റെ (kerala blasters vs chennaiyin) സ്റ്റാർട്ടിങ് ഇലവനിൽ തന്നെ നമുക്ക് നോവയെ കാണാൻ സാധിക്കും. ആരാധകരുടെ പ്രതീക്ഷകൾ എല്ലാം ഈ സൂപ്പർതാരത്തിലാണ്.

നോവ തന്റെ പുതിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ വന്നിട്ടില്ല. ആ പ്രകടനം പുറത്തെടുക്കാൻ താൻ വെമ്പി നിൽക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഗോൾ ദാഹത്തോട് കൂടിയും വിജയദാഹത്തോട് കൂടിയുമാണ് താൻ നിലകൊള്ളുന്നതെന്നും നോവ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് നോക്കാം.

‘ മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ വളരെയധികം ദാഹത്തോടുകൂടി നിലകൊള്ളുകയാണ്. കാരണം എന്നിൽ ഒരുപാട് വിശ്വസിക്കുന്നുണ്ട്.അക്കാര്യത്തിൽ എനിക്ക് വലിയ സന്തോഷമുണ്ട്.ഒരു മികച്ച തുടക്കം എനിക്ക് ലഭിച്ചു.എന്നാൽ ഒരു ചെറിയ തിരിച്ചടിയിലൂടെയാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യം എനിക്കറിയാം.തിരിച്ചുവരാനും എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ഞാൻ വെമ്പി നിൽക്കുകയാണ്. ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തുവന്നിട്ടില്ല എന്നാണ് ഞാൻ കരുതുന്നത് ” ഇതാണ് നോവ (kerala blasters players) പറഞ്ഞിട്ടുള്ളത്.

kerala blasters vs chennaiyin

ഇത് വളരെയധികം ശുഭകരമായ ഒരു പ്രസ്താവന തന്നെയാണ്. നിലവിൽ നടത്തുന്നതിനേക്കാൾ കൂടുതൽ മികച്ച പ്രകടനം അദ്ദേഹം നടത്തുമെന്ന് ഉറപ്പാണ് നൽകിയിട്ടുള്ളത്. ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് (kerala blasters) വേണ്ടി കളിക്കുന്നവരിൽ ഏറ്റവും മികച്ച നോവ തന്നെയാണ്. മിക്ക മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Read also: അങ്ങിനെയൊരു കാര്യം സംഭവിക്കാൻ പോകുന്നില്ല, ബ്ലാസ്റ്റേഴ്‌സ് പരിശീലകനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ക്ലബ് സിഇഒ

Leave a Comment