ജീവിതം തന്നെ നൃത്തത്തിനായി ഒഴിഞ്ഞു വെച്ച മലയാളികളുടെ പ്രിയ നായികയാണ് ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മലയാളത്തിൽ നിറഞ്ഞ്ഞു നിന്ന താരമാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്നു എങ്കിലും നൃത്തം ജീവിതത്തിന്റെ ഭാഗമായി തന്നെ സൂക്ഷിച്ച താരത്തിന്റെ തിരിച്ചു വരവ് ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു
എങ്കിലും താൻ ഏറെ സ്നേഹിക്കുന്ന നൃത്തത്തെ ചേർത്ത് പിടിക്കുന്ന ദിവ്യ ഉണ്ണി ഇപ്പോഴും സ്റ്റേജുകളിൽ നൃത്തകലയുടെ രാജകുമാരിയായി തുടരുകയാണ്. അമേരിക്കയിൽ നൃത്ത വിദ്യാലയം നടത്തുന്ന
തിരക്കിലാണ് താരമിപ്പോൾ. ഇപ്പോഴിതാ ജീവിതത്തിന്റെ തപസ്യയായി കണ്ട നൃത്വത്തിലൂടെ തന്നെ ലോക റെക്കോർഡ് ആയ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരിക്കുകയാണ് താരമിപ്പോൾ. കലൂർ ഇന്റെര്ണൽ സ്റ്റേഡിയത്തിൽ വെച്ച് 11600 നർത്തകർ പങ്കെടുത്ത പ്രത്യേക ഭാരതനാട്യം പെർഫോമൻസിലൂടെയാണ് ദിവ്യ ഉണ്ണിയും 11,600 നർത്തകരും ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നത്. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ദീപാങ്കുരൻ സംഗീതം നൽകി പിന്നണി ഗായകൻ അനൂപ് ശങ്കർ ആലപിച്ച
ഗാനത്തിന് അനുസൃതമായാണ് ഭ്രാതനാട്യം അവതരിപ്പിച്ചത്. കേരളത്തിന് പുറമെ മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ്, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യക്ക് പുറത്ത് നിന്നും ജിസിസി രാജ്യങ്ങൾ, യു എസ്, യു കെ, ഓസ്ട്രേലിയ, കാനഡ തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നും നർത്തകർ ഈ മെഗാ ഭാരതനാട്യത്തിൽ പങ്കെടുത്തു. എട്ട് മിനിറ്റ് നീണ്ടു നിന്ന റെക്കോർഡ് ഭാരതനാട്യം മന്ത്രി സജി ചെറിയനാണ് ഉദ്ഘാടനം ചെയ്തത്. മൃദംഗ നാദം എന്ന പേരിൽ മൃദംഗ വിഷൻ ആണ് മെഗാ ഭാരതനാട്യം അവതരിപ്പിച്ചത്. ചലച്ചിത്ര തരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിവരും അവരുടെ വിദ്യാർത്ഥികളും നൃത്തത്തിൽ പങ്കെടുത്തു.