എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ തീയ്യതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷ മാർച്ച് 3 (തിങ്കൾ) മുതൽ 26 (ബുധൻ) വരെ നടക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് പരീക്ഷയുടെ തീയതി പ്രഖ്യാപനം നടത്തിയത്.രാവിലെ 9:30 നായിരിക്കും പരീക്ഷകൾ ആരംഭിക്കുക. അതേസമയം ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് മോഡല്‍ പരീക്ഷകൾ നടത്തുക.

മൂല്യനിർണയം 72 ക്യാമ്പുകളിലായി ഏപ്രിൽ എട്ടിന് ആരംഭിച്ച് 25 ന് അവസാനിക്കും. മെയ് മൂന്നാം ആഴ്ചയ്ക്കുള്ളിൽ പരീക്ഷാ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രിവാർത്ത സമ്മേളനത്തിൽ പറഞ്ഞു .പരീക്ഷകളുടെ ഉത്തരക്കടലാസ് വിതരണമടക്കമുള്ള പ്രവർത്തനങ്ങൾ എല്ലാം തന്നെ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.4,28,951 വിദ്യാർഥികളാണ് 2025 ലെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

sslc exam in kerala

ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.അതേസമയം ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെ നടത്തും.2024-ൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നത് ഒന്നാംവർഷ ഹയർസെക്കൻഡറിക്കൊപ്പം അതേ ടൈംടേബിളിലാണ് എന്നും മന്ത്രി അറിയിച്ചു.

Read also: കേരളപ്പിറവി ദിനത്തിൽ റിലീസ് തീയതി പുറത്തുവിട്ട് എമ്പുരാൻ ടീം

Leave a Comment