Harisree Ashokan About Vidya Balan

ചപ്പാത്തി നഹി ചോർ ചോർ; വിദ്യാബാലൻ വീഡിയോക്ക് ഹരിശ്രീ അശോകന്റെ മറുപടി..!! | Harisree Ashokan About Vidya Balan

Harisree Ashokan About Vidya Balan : മലയാളപ്രേക്ഷകർക്ക് ഇന്നും മറക്കാനാവാത്തതും അത്രമേൽ പ്രിയപെട്ടതുമായ ചില സിനിമകളുണ്ട്. അതിൽ ഒന്നാണ് പഞ്ചാബി ഹവുസ്. റിലീസ് ചെയ്ത വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആരാധകർക്ക് ഇന്നും പ്രിയമാണ്. മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൗസ്. ചിത്രത്തിലെ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. ജനപ്രിയ നടൻ ദിലീപും ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയുമെല്ലാം തകർത്തഭിനയിച്ച സിനിമയാണിത്. ചിത്രത്തിലെ ഓരോ ഡയലോഗും ഇന്നും മലയാളികൾക്ക് കാണാപ്പാഠമാണ്. ബോളിവുഡ് നടി വിദ്യ ബാലൻ ഞ്ചാബി […]

Harisree Ashokan About Vidya Balan : മലയാളപ്രേക്ഷകർക്ക് ഇന്നും മറക്കാനാവാത്തതും അത്രമേൽ പ്രിയപെട്ടതുമായ ചില സിനിമകളുണ്ട്. അതിൽ ഒന്നാണ് പഞ്ചാബി ഹവുസ്. റിലീസ് ചെയ്ത വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആരാധകർക്ക് ഇന്നും പ്രിയമാണ്. മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൗസ്. ചിത്രത്തിലെ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. ജനപ്രിയ നടൻ ദിലീപും ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയുമെല്ലാം തകർത്തഭിനയിച്ച സിനിമയാണിത്. ചിത്രത്തിലെ ഓരോ ഡയലോഗും ഇന്നും മലയാളികൾക്ക് കാണാപ്പാഠമാണ്. ബോളിവുഡ് നടി വിദ്യ ബാലൻ ഞ്ചാബി ഹവുസിലെ ഒരു ഡയലോഗ് അനുകരിക്കുന്ന ഒരു വീഡിയോ ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ടിരുന്നു.

ചപ്പാത്തി നഹി ചോർ ചോർ

ഇത് ആരാധകർ സ്വീകരിക്കുകയും ചെയ്തു. സിനിമയിലെ രമണന്റെ നർമ രംഗമായിരുന്നു റീൽ ചെയ്തത്. ഇപ്പോളിതാ ഈ വീഡിയോയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഹരിശ്രീ അശോകൻ. വിദ്യാബാലൻ ചെയ്ത വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം ആയെന്നും അത്രയും വലിയൊരു നടി തന്റെ ക്യാരക്ടറിന്റെ ഡയലോഗ് എടുത്തിട്ട് പറയുന്നതിൽ അഭിനമാനം തോന്നിയെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. ഹരിശ്രീ അശോകൻ പറഞ്ഞതിങ്ങനെ, രമണന്റെ ഒരു റീൽ വിദ്യാബാലൻ ചെയ്തത് കണ്ടു.

വിദ്യാബാലൻ വീഡിയോക്ക് ഹരിശ്രീ അശോകന്റെ മറുപടി.

അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. കാരണം അത്രയും വലിയൊരു നടി നമ്മുടെ പഞ്ചാബി ഹൗസ് എന്ന സിനിമയിലെ എന്റെ ക്യാരക്ടറിന്റെ ഡയലോഗ് എടുത്തിട്ട് പറയുക എന്നത് സന്തോഷമാണ്. ഭയങ്കര രസമായിട്ട് അത് ചെയ്യ്‌തിട്ടുണ്ട്. ലിപ് സിങ്ക് ഒക്കെ നല്ല രസമായിട്ട് വന്നിട്ടുണ്ട്. ആ റീൽ എനിക്ക് കുറെ ആളുകൾ അയച്ചു തന്നിരുന്നു. ഹൈവേ ഗാർഡനിൽ വെച്ചിട്ടാണ് ഈ കഥ എന്നോട് റാഫി മെക്കാർട്ടിൻ പറയുന്നത്. അത് കേട്ട് കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇത് ഹിറ്റാണെന്ന്. ഫസ്റ്റ് ഞാൻ പറഞ്ഞ ഡയലോഗ് ഇത് ഹിറ്റാണെന്നായിരുന്നു.

അപ്പോൾ മെക്കാർട്ടിൻ പറഞ്ഞു നിങ്ങളുടെ നാവ് പൊന്നാകട്ടെ എന്ന്. ഫസ്റ്റ് ഷോട്ട് എടുക്കുന്ന സമയത്ത് ഞാൻ അവിടെ ഇല്ലയിരുന്നു. ഇടക്കൊച്ചി വീട്ടിൽ വെച്ചാണ് എന്റെ ഷോട്ട് എടുക്കുന്നത്. പുതിയ കുട്ടികളോടും എല്ലാരോടും പറയുന്നത് എന്ത് സജക്ഷൻ ഉണ്ടെങ്കിലും അപ്പോൾ പറയണം എന്നാണ്. കാരണം എന്റെ മാത്രം അല്ലാലോ സിനിമ. എല്ലാരും കൂടുമ്പോഴാണ് സിനിമയുണ്ടാകുന്നത്. അന്നും ഞാൻ റാഫി മെക്കാർട്ടിനോട് പറഞ്ഞിരുന്നു എവിടേലും പിടിക്കണം എങ്കിൽ പിടിക്കാൻ. അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രമാണ് പഞ്ചാബി ഹവുസ്. Harisree Ashokan About Vidya Balan