1 cup curry leaves
½ cup coconut oil
Home Made Hair Dye Using Curry Leaves : മുടിയിലുണ്ടാകുന്ന നര പ്രായഭേദമന്യെ ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. അത്കൊണ്ട് തന്നെ ഇന്ന് മാർക്കറ്റുകളിൽ കെമിക്കലുകൾ അടങ്ങിയ നിരവധി ഹെയർ ഡൈ പാക്കറ്റുകൾ ലഭ്യമാണ്. എന്നാൽ മിക്കതും ഉപയോഗിച്ച് കുറച്ച് ദിവസം കൊണ്ട് തന്നെ കറുപ്പ് നിറം നഷ്ടമാവുന്നതായാണ് കാണാറുള്ളത്. എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീട്ടിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു ഹെയർ ഡൈ ആണ്
പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഹെയർ ഡൈ വെളുത്ത മുടികൾ കറുപ്പിക്കാൻ വളരെ എഫക്റ്റീവ് ആയ ഒന്നാണ്. നമ്മൾ ഇനി പറയാൻ പോകുന്ന ഓരോ ഘട്ടങ്ങളും കൃത്യമായി തുടരുകയാണെങ്കിൽ ഒറ്റ തവണ ചെയ്താൽ തന്നെ ഇത് രണ്ട് മാസത്തോളമൊക്കെ നിൽക്കും. ഇത് തയ്യാറാക്കുന്നതിനായി ഒരു പാനിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു
ടേബിൾസ്പൂൺ വീതം തേയിലപ്പൊടിയും കാപ്പിപ്പൊടിയുമിട്ട് ഏകദേശം ഒരു 5 മിനിറ്റോളം നന്നായി തിളപ്പിച്ചെടുക്കുക. തേയിലയുടെയും കാപ്പിയുടെയും സത്ത് വെള്ളത്തിലേക്കിറങ്ങാൻ വേണ്ടിയാണ് നന്നായി തിളപ്പിച്ചെടുക്കുന്നത്. ഇനി നമുക്ക് തയ്യാറാക്കിയ മിക്സ് തണുക്കുന്നതിനായി മാറ്റി വെക്കാം. ഈ സമയം നമുക്ക് ഡൈ തയ്യാറാക്കുന്നതിനായി രണ്ട് പോള കറ്റാർവാഴ എടുക്കാം. ചെറിയ കറ്റാർവാഴ ആയതുകൊണ്ടാണ്
രണ്ടെണ്ണം എടുക്കുന്നത്. വലിയ കറ്റാർവാഴയാണെങ്കിൽ ഒരെണ്ണം മതിയാവും. അടുത്തതായി കറ്റാർവാഴയുടെ ഇരുഭാഗങ്ങളിലുമായുള്ള മുള്ളിന്റെ ഭാഗം ചെത്തിക്കളഞ്ഞ് അതിനകത്തെ ജെല്ല് മാത്രം അടർത്തിയെടുക്കുക. വളരെ നാച്ചുറലായ രീതിയിൽ തയ്യാറാക്കുന്ന ഈ ഹെയർഡൈ മുടി കറുപ്പിക്കുന്നതിന് പുറമെ മുടി വളരുന്നതിനും സഹായിക്കുന്നു. ഈ ഹെയർ ഡൈ തയ്യാറാക്കിയെടുക്കുന്നത് എങ്ങനെയെന്നറിയാൻ വീഡിയോ കണ്ടോളൂ.. Natural Long Lasting Hair Dye Using Curry Leaves credit ; Resmees Curry World
Home Made Hair Dye Using Curry Leaves
Ingredients
- 1 cup fresh curry leaves
- ½ cup coconut oil (or sesame oil for deeper color)
How to Make It
1. Prepare the Curry Leaf Oil Dye
- Heat coconut oil in a small pan on low flame.
- Add the curry leaves.
- Let them simmer until the leaves turn dark and crisp and the oil becomes deep green/blackish.
- Turn off the heat and allow it to cool.
- Strain into a clean bottle.
How to Use It
- Warm the oil slightly before applying.
- Massage into the scalp and hair roots.
- Leave for 30–60 minutes (or overnight for stronger effect).
- Wash with a mild shampoo.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




