Home Made Hair Dye Using Tulasi Viral: മുടികൊഴിച്ചിൽ,അകാലനര എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. വളരെ ചെറിയ പ്രായത്തിൽ തന്നെ കണ്ടു തുടങ്ങുന്ന ഇത്തരം പ്രശ്നങ്ങൾക്ക് കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് എണ്ണയും, ഷാമ്പൂവും വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാറില്ല. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരം എങ്ങനെ ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
മുടികൊഴിച്ചിൽ ഒരു വലിയ പ്രശ്നമായി മാറിയവർക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്കിന്റെ കൂട്ട് ആദ്യം മനസ്സിലാക്കാം. ഈ ഹെയർ പാക്ക് തയ്യാറാക്കാനായി ഒരു വലിയ സവാള തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത സവാളയിൽ നിന്നും നീര് മാത്രമായി അരിച്ചെടുക്കാൻ ഒരു കോട്ടൺ തുണി ഉപയോഗപ്പെടുത്താവുന്നതാണ്. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണയും ഒരു കോഴിമുട്ടയുടെ വെള്ളയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു ഹെയർ പാക്ക് എല്ലാദിവസവും മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കുകയോ അല്ലെങ്കിൽ ആഴ്ചയിൽ രണ്ടുദിവസം വെച്ചെങ്കിലും അപ്ലൈ ചെയ്തു കൊടുക്കുകയോ ചെയ്യുകയാണെങ്കിൽ തന്നെ നല്ല രീതിയിലുള്ള റിസൾട്ട് കാണാനായി സാധിക്കും. ഹെയർ പാക്ക് ഇട്ടതിനുശേഷം അരമണിക്കൂർ കഴിഞ്ഞ് മുടി കഴുകാവുന്നതാണ്.
അടുത്തതായി നരപൂർണ്ണമായും മാറ്റിയെടുക്കാനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെയർ പാക്കിനെ പറ്റി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ഒരു പിടി അളവിൽ തുളസിയിലയെടുത്ത് അത് നല്ലതുപോലെ കഴുകി ഒരു പാനിലേക്ക് ഇട്ടുകൊടുക്കുക. അത് മുങ്ങി കിടക്കാൻ ആവശ്യമായ വെള്ളം കൂടി പാനിലേക്ക് ഒഴിച്ച ശേഷം നല്ലതുപോലെ തിളപ്പിക്കുക. വെള്ളം തിളച്ച് നിറം മാറി തുടങ്ങുമ്പോൾ
അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ തേയിലപ്പൊടി ചേർത്ത് ചൂടാക്കി അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഒരു ഇരുമ്പ് ചീനച്ചട്ടിയെടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ഹെന്നയുടെ പൊടിയിട്ട ശേഷം തയ്യാറാക്കിവെച്ച തേയില വെള്ളം കുറേശെയായി ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഹെന്നയുടെ കൂട്ട് ഒരു ദിവസം ഇരുമ്പ് ചീനച്ചട്ടിയിൽ തന്നെ റസ്റ്റ് ചെയ്യാനായി വക്കണം. ശേഷം അത് തലയിൽ തേച്ചു പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകി കളയാവുന്നതാണ്. ഈ രണ്ട് ഹെയർ പാക്കുകളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Home Made Hair Dye Using Tulasi Viral
🌿 Tulsi-Based Hair Darkening Remedy
Ingredients:
5 fresh Tulsi leaves
5 tablespoons of black tea
Optional: a few drops of lemon juice
Instructions:
Boil the black tea and Tulsi leaves together.
Strain the mixture and let it cool.
Add lemon juice if desired.
Apply the cooled mixture to your hair.
Leave it on for 15–20 minutes.
Rinse thoroughly with lukewarm water.
Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!
https://keralaprimenews.com/natural-remedy-for-heat-rash/
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




