Home Remedy to get rid of phlegm: തണുപ്പുകാലമായി കഴിഞ്ഞാൽ കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഒരേ രീതിയിൽ കണ്ടു വരാറുള്ള അസുഖങ്ങളിൽ ഒന്നാണ് കഫക്കെട്ടും അതിനെ തുടർന്നുണ്ടാകുന്ന ചുമയും. ഇത്തരം അസുഖങ്ങൾക്ക് എത്ര മരുന്ന് കഴിച്ചാലും പൂർണമായും മാറി കിട്ടുന്നില്ല എന്ന് പരാതി എല്ലാവരും പറഞ്ഞു കേൾക്കാറുണ്ട്. അതേസമയം വീട്ടിലുള്ള കുറച്ചു ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എത്ര പഴകിയ കഫവും എളുപ്പത്തിൽ ഇളക്കി കളയാനുള്ള ഒരു പാനീയത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.
എത്ര പഴകിയ ചുമയും,കഫക്കെട്ടും എളുപ്പത്തിൽ മാറിക്കിട്ടാനായി ഈ ഒരു പാനീയം വീട്ടിൽ തയ്യാറാക്കി നോക്കൂ.!!
ഈയൊരു പാനീയം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു മീഡിയം സൈസിൽ ഉള്ള ഇഞ്ചിയുടെ കഷ്ണം, മൂന്ന് മുതൽ നാല് അല്ലി വരെ വെളുത്തുള്ളി, ഒരു ചെറിയ നാരങ്ങ, ഒരു പിഞ്ച് അളവിൽ മഞ്ഞൾ പൊടിയും കുരുമുളകുപൊടിയും ഇത്രയുമാണ്. പാനീയം തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് അളവിൽ വെള്ളമെടുത്ത് വയ്ക്കുക.
ശേഷം എടുത്തുവച്ച ഇഞ്ചിയുടെയും, വെളുത്തുള്ളിയുടെയും തോല് പൂർണമായും കളഞ്ഞെടുത്തതിനു ശേഷം അത് ഒരു ഇടി കല്ലിലേക്കിട്ട് നല്ലതുപോലെ ചതച്ചെടുക്കുക. ചെറുനാരങ്ങ ചെറിയ കഷണങ്ങളായി തോടോടു കൂടി തന്നെ മുറിച്ചെടുക്കാവുന്നതാണ്. ഈ ഒരു രീതിയിൽ നാരങ്ങ ഉപയോഗിക്കുന്നതുകൊണ്ട് കയപ്പൊന്നും ഉണ്ടാകില്ല. തയ്യാറാക്കിവെച്ച എല്ലാ ചേരുവകളും എടുത്തു വച്ച വെള്ളത്തിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. ശേഷം സ്റ്റവ് ഓൺ ചെയ്ത് വെള്ളം കുറച്ചുനേരം അടച്ചുവെച്ച്
തിളപ്പിച്ചെടുക്കുക. തീ കുറച്ചു വെച്ച് വേണം ഈയൊരു രീതിയിൽ ചെയ്തെടുക്കാൻ. വെള്ളം അര ഭാഗത്തോളം ആയി തുടങ്ങുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടിയും, കുരുമുളകുപൊടിയും ചേർത്ത് ഒന്നുകൂടി തിളപ്പിച്ച ശേഷം സ്റ്റൗവ് ഓഫ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന പാനീയം അരിച്ചെടുത്ത് തുടർച്ചയായി കുടിക്കുകയാണെങ്കിൽ എത്ര പഴകിയ കഫക്കെട്ടും എളുപ്പത്തിൽ മാറിക്കിട്ടും. കുട്ടികൾക്കും പ്രായമായവർക്കും ഒരേ രീതിയിൽ ഉപയോഗിക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
🧴 Effective Home Remedies for Phlegm Relief
1. Warm Salt Water Gargle
- Mix ½ tsp salt in a glass of warm water.
- Gargle 2–3 times daily.
- ✅ Loosens mucus and soothes the throat.
2. Ginger + Honey Tea
- Boil sliced ginger in water (5–10 min).
- Add honey after cooling slightly.
- Drink 2–3 times a day.
- ✅ Anti-inflammatory, clears throat and nasal passages.
3. Steam Inhalation
- Boil water, add a few drops of eucalyptus oil or Vicks.
- Inhale steam with a towel over your head for 5–10 minutes.
- ✅ Opens airways and loosens thick mucus.
4. Turmeric Milk (Golden Milk)
- Mix ½ tsp turmeric in warm milk + pinch of black pepper.
- Drink before bedtime.
- ✅ Antibacterial + anti-inflammatory; helps in deep chest congestion.
5. Pepper + Honey Mix
- Mix ½ tsp black pepper powder with 1 tsp honey.
- Take it once or twice a day.
- ✅ Clears mucus and soothes throat.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




