Hridayapoorvam Bts Video Released : ഏറെ വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ഹൃദയ പൂർവത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ മുഴുവൻ പരക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോളിതാ സിനിമയുടെ സെറ്റിൽ നിന്നുമുള്ള വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ‘ലാഫ്സ് ഓൺ സെറ്റ്’ എന്ന ടാഗ്ലൈനോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നടന് ജനാര്ദ്ദനന് സർപ്രൈസ് ചെയ്ത് കെട്ടിപ്പിടിക്കുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാം.
ഹൃദയപൂർവം രസകരമായ മുഹൂർത്തങ്ങൾ
മോഹൻലാലിന്റെ രസകരമായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സംഗീത് പ്രതാപ്, മാളവിക മോഹനൻ,സത്യൻ അന്തിക്കാട് തുടങ്ങിയവരും വീഡിയോയിൽ ഉണ്ട്. സിനിമയുടെ ഷൂട്ടിനിടെ നടന്ന രസകരമായ സംഭവങ്ങൾ ചിരികൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ കണ്ടിരിക്കുന്ന പ്രേക്ഷകർക്കും ഒരു ചിരി പടരും. മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്.

ചിരി പടർത്തുന്ന വീഡിയോ പുറത്ത്
വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് നൽകുന്നത്. സത്യൻ അന്തിക്കാട് ശൈലിയിലുള്ള ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസറിൽ നിന്നും വ്യക്തമാണ്. ആഗസ്റ്റ് 28 ന് ഓണം റിലീസായി ചിത്രം തിയേറ്ററിലെത്തും. സത്യന് അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. ആശിര്‍വാദ് സിനിമാസും സത്യന് അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പംചിത്രത്തിൽ പ്രവര്‍ത്തിക്കുന്നത്. മലയാളികൾക്ക് മറക്കാനാവാത്ത നിരവധി സിനിമകൾ സമ്മാനയിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. സ്നേഹ വീട്, നാടോടിക്കാറ്റ്, രസതന്ത്രം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകാനാണ്. അതിനാൽ തന്നെ ഹൃദയപൂർവവും നല്ലൊരു ചിത്രമായിരിക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്.Hridayapoorvam Bts Video Released

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




