Indrans Got Bahubali : മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് ഇന്ദ്രൻസ്. മെലിഞ്ഞ ശരീരപ്രകൃതി കൊണ്ട് തമാശകളെ ഫലിപ്പിക്കാനും പ്രത്യേക കഴിവുള്ള ആളാണ് താരം. ഒരുകാലത്തു അത്രമേൽ ചിരിപ്പിച്ച നടൻ ഇന്ന് ഏറെ പ്രാധാന്യമുള്ളതും പ്രേക്ഷക മനസ്സിൽ തട്ടുന്നതുമായ കഥാപാത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഹോം, 2018 തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹം മനോഹരായ വേഷങ്ങൾ കൈകാര്യം ചെയ്തു. സ്വഭാവ നടനായും സ്ക്രീനിൽ താരം നിറഞ്ഞാടുകയാണ്.
ബാഹുബലിയായി ഇന്ദ്രൻസ്
അടുത്തിടെ ഒരു പരിപാടിയിൽ ഇന്ദ്രൻസ് തന്റെ ആഗ്രഹം പറഞ്ഞിരുന്നു. അഭിനയിക്കാൻ ആഗ്രഹിച്ച കഥാപാത്രം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന് ബാഹുബലി എന്ന് താരം മറുപടി നല്‍കിയിരുന്നത്. ഇന്ദ്രന്‍സും കാണികളും ആ മറുപടി ഒരുപോലെ ചിരിച്ച് ആസ്വദിക്കുകയും ചെയ്തു. ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ആരാധകർ.

ആഗ്രഹം സഫലമാക്കി ആരാധകർ
എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ദ്രൻസിനെ ബാഹുബലിയാക്കിയിരിക്കുകയാണ്. ‘കനവുകഥ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഇന്ദ്രന്‍സിനെ ബാഹുബലിയായി അവതരിപ്പിച്ചത്. വളരെ മനോഹരമായി താനെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ‘അമരേന്ദ്രൻസബലി’, ‘മുതിർന്നവർ എന്തേലും ആഗ്രഹം പറഞ്ഞാൽ അതങ്ങു സാധിച്ചു കൊടുക്കണമെടാ ഉവ്വേ’ , ഇന്ദ്രുബലി എന്നൊക്കെയാണ് ആരാധകർ നൽകിയ കമന്‍റുകള്‍. ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

നിഷ്കളങ്കമായ ചിരിയിലൂടെ മലയാളിയുടെ മനസ്സിൽ ഇടംനേടിയ നടനാണ് ഇന്ദ്രൻസ്. സിനിമയുടെ പിന്നണിയിലെ വസ്ത്രാലങ്കാര രംഗത്തു നിന്നാണ് അഭിനയത്തിലേയ്ക്ക് അദ്ദേഹം ചുവടു വെച്ചത്. അതോടെ മലയാളികൾക്ക് ലഭിച്ചത് പകരം വെക്കാനില്ലാത്ത കലാകാരനെയാണ്. 2023 ൽ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലായിരുന്നു ഇന്ദ്രൻസിനോട് ഇക്കാര്യം ചോദിച്ചത്. അതികം ആലോചിക്കാതെ തന്നെ ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറയുകയായിരുന്നു. Indrans Got Bahubali

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.