Jeethu Joseph About Drishyam 3

ദൃശ്യം 3 ഒരു സാധാരണ സിനിമയാണ്; വീണ്ടും മുന്നറിയിപ്പുമായി ജിത്തു ജോസഫ്..!! | Jeethu Joseph About Drishyam 3

Jeethu Joseph About Drishyam 3 : സിനിമ ആസ്വാദകർക്ക് പുത്തൻ ദൃശ്യ വിരുന്നൊരുക്കിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. നിലവിൽ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനാൽ തന്നെ വളരെ ആകാംക്ഷയോടെയാണ് സിനിമക്കായി ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോളിതാ ചിത്രത്തെ കുറിച്ചുള്ള ഒരു ഓർമപ്പെടുത്തൽ ഒന്നുകൂടി നടത്തിയിരിക്കുന്നത് സംവിധായകൻ. ദൃശ്യം 3 ഒരു സാധാരണ സിനിമയാണ് ദൃശ്യം 3 ഒരു സാധാരണ സിനിമയാണ് എന്നും അമിത പ്രതീക്ഷ ആരും വെക്കരുതെന്നും വീണ്ടും ഓർമിപ്പിക്കുകയാണ് […]

Jeethu Joseph About Drishyam 3 : സിനിമ ആസ്വാദകർക്ക് പുത്തൻ ദൃശ്യ വിരുന്നൊരുക്കിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. നിലവിൽ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനാൽ തന്നെ വളരെ ആകാംക്ഷയോടെയാണ് സിനിമക്കായി ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോളിതാ ചിത്രത്തെ കുറിച്ചുള്ള ഒരു ഓർമപ്പെടുത്തൽ ഒന്നുകൂടി നടത്തിയിരിക്കുന്നത് സംവിധായകൻ.

ദൃശ്യം 3 ഒരു സാധാരണ സിനിമയാണ്

ദൃശ്യം 3 ഒരു സാധാരണ സിനിമയാണ് എന്നും അമിത പ്രതീക്ഷ ആരും വെക്കരുതെന്നും വീണ്ടും ഓർമിപ്പിക്കുകയാണ് ജീത്തു ജോസഫ്. ദൃശ്യം 2 വിനേക്കാൾ മികച്ചതായിരിക്കണം ദൃശ്യം 3യെന്ന് തന്നോട് പലരും പറഞ്ഞിരുന്നുവെന്നും എന്നാൽ സിനിമ ഹിറ്റാക്കാൻ വേണ്ടി താൻ പ്രത്യേകം ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജോർജുകുട്ടിയേയും കുടുംബത്തെയുമാണ്. 7 വർഷങ്ങൾക്ക് ശേഷം അവരുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചുവെന്നതാണ് കഥയിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Jeethu Joseph About Drishyam 3

ജോർജുകുട്ടിയുടെ കഥാപാത്രം ഒരുപോലെ തുടരുന്ന രീതിയിലാണ് കഥ ഒരുക്കിയിരിക്കുന്നത് എന്നും മക്കളുടെ കഥാപാത്രമാണ് മാറികൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ദൃശ്യം 2വിലേക്ക് വരുമ്പോൾ ജോർജുകുട്ടി നിരപരാധിയാണ് എന്ന് കരുതിയ നാട്ടുകാർ അങ്ങനെ അല്ലെന്ന് ചിന്തിക്കുന്നുണ്ട്. ഇതൊക്കെ തന്നെയാണ് ദൃശ്യം 3യിലും എന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം.

2013 ഡിസംബർ 19 നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളുമാണ് തകർത്തെറിഞ്ഞിരുന്നു. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയുകയും ചെയ്തിരുന്നു. മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. Jeethu Joseph About Drishyam 3